
മഴയുടെ നനുത്ത ആർ ദ്ര തയിൽ ആ സായാഹ്നം പതിവിലും ഭംഗിയുള്ളതായിരുന്നു. മഴ തോർന്ന ഈറൻ നടവഴികളിലൂടെ സൂര്യ കിരണങ്ങൾ എത്തി നോക്കിക്കൊണ്ടിരുന്നു. മഴത്തുള്ളികളിൽ മഴവില്ല് ചാലിച്ച്, ദലങ്ങളിൽ മന്ദ മാരുതൻ തഴുകി, അനുഭൂതിയുടെ ഏതോ യാമങ്ങളിലേക്ക് മനസ്സിനെ തള്ളി വിടുന്നുണ്ടായിരുന്നു. പുതുമണ്ണിന്റെ പ്രണയസുഗന്ധം വിരഹം കലർന്നതിനാലാവണം മനസ്സിലെ വ്രണത്തെ വല്ലാതെ എരിയിക്കുന്നുണ്ടായിരുന്നു. അനശ്വരപ്രണയത്തിന്റെ ബാക്കിപത്രമെന്നൊക്കെ കവിഭാവനയിൽ വരാരുള്ളതു പോലെ, എന്തോ ഒന്നു ശരിക്കും എന്നെ വേട്ടയാടുന്നുണ്ടായിരിക്കണം മനസ്സിനെ ഒരിടത്ത് കേന്ദ്രീകരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. മങ്ങലേറ്റ എന്തൊക്കെയോ ചിത്രങ്ങളും മുഖങ്ങളും മാത്രം. വഴിയോരങ്ങളിലും, സൂര്യകിരണങ്ങളിലും, മഞ്ഞുതുള്ളികളിലും, എല്ലാം അവ തന്നെ പ്രത്യക്ഷപ്പെടുന്നു. പെയ്തു തോർന്ന മഴയെ വിട്ടുപിരിഞ്ഞ സങ്കടം തീർക്കനെന്ന പോലെ അധികമകലെയല്ലാതെ ഒരു "തവള" കരയുന്നുണ്ടായിരുന്നു. തണുപ്പിനെ വെല്ലാണെന്ന പോലെ ദൂരെയേതോ പട്ടി ഓരിയിടുന്നതും കേൾക്കാമായിരുന്നു.ആ മഴയിൽ പലതും പിറക്കുന്നു, പല പഴയ ഓർമകളും ഉയിർത്തെഴുനേൽക്കുന്ന പോലെ.