
തനിച്ചാണെങ്കിലും ഏകാന്ത രാത്രികൾ; മൗനത്തിൻ തടവറയിൽ കഴിയുമ്പോൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും തന്നാൽ തിരിച്ചു തരാൻ കഴിയാത്ത, ദുഃഖത്തിന്റെ താഴ്‌വരയിലാണ്ടു കിടക്കുന്ന ഹൃദയവും കൊണ്ട് അലയടിക്കുമ്പോൾ അങ്ങകലേ നിന്ന് ഒഴുകി വരുന്ന കൊച്ചരുവിയുടെ ഓളങ്ങളാൽ താലോലിച്ച സ്നെഹലാളനം ഞാനറിയുന്നു. ഞാൻ ഏതു തിരഞ്ഞെടുക്കണം എന്തു ചെയ്യണം എന്നൊക്കെ ഞാനെന്റെ മനസ്സിനോട് ചോദിച്ചു കൊണ്ടേയിരുന്നു. നിലാപക്ഷികൾ വിളിച്ചൂതിയ മധുരസ്വപ്നസാഗരത്തിൽ നിന്ന് ഉഴറുമ്പോൾ ഞാൻ ശങ്കിച്ചു, ഉഷസ്സിന്റെ തേജസ്സിനു എന്നോടുള്ള കാമ്യം ഞാൻ സ്വീകരിച്ചാൽ രാക്കുഴിലുകളാകുന്ന ഉച്ഛ്വാസം എനിക്ക് നഷ്ടപ്പെടുമോ?
സ്വപ്ന സാഫല്യം പ്രകടമായി, സുഖലോലുപങ്ങളായ അനേകം കിനാവുകൾ ഈ രാവിൽ പ്രത്യക്ഷം. കാലം കാറ്റിനു കാവൽ നിൽകുന്നു, മാനം മനസ്സിനു മോഹം നൽകുന്നു, കിനാവുകൾ മനസ്സിനു കഴ്ച്ച നൽകുന്നു, പൊൻ കിണ്ണം തൂകി നിൽകുന്ന പൊൻപുലരി പുളകങ്ങൾ ചാർത്തുന്നു...അജ്ഞാതമായ ഏതൊ കാവ്യതിലേതു പോലേ...കിന്നരിക്കാനോ പായാരം പറയാനോ ഉള്ള മാനസികാവസ്ഥയിലല്ലായിരുന്നിട്ടും ഞാൻ മനസ്സിലാക്കുന്നു..ഇരുട്ടിന്റെ ആ തീവ്രതയിൽ ഞാൻ മയങ്ങുകയാണു. എന്റെ മനസ്സ് എങ്കിലും ഉലാതുകയായിരുന്നു..അതിന്റെ നിയന്ത്രണം എന്നോ എന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടിരുന്നു..അത് എന്നെന്നേക്കുമായി എന്റേതല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. അനുഭവത്താൽ തെളിയുന്നതും ജീവിതത്താൽ മറച്ചു വെയ്ക്കാൻ കഴിയാത്തതുമായ പല സത്യങ്ങളുമായിരുന്നു അപ്പോൾ അതിനെനിയന്ത്രിച്ചു കൊണ്ടിരുന്നത്.