
ഊട്ടി bus stand പരിസരം തിരക്കേറിക്കൊണ്ടിരുന്നു. വാഹനങ്ങളുടെ ഇരുമ്പലും ഹോണടികളും കൊണ്ടു മുഖരിതമായിരിക്ക്ണൂ എന്നു പറയാം. ഒരു tourist bus sudden break ന്റെ അകമ്പടിയോടെ ചീറിപ്പാഞ്ഞു കൊണ്ട് അവിടെ നിറുത്തി. അസഹനീയമായ പൊടിപടലങ്ങളുടെ പശ്ചാതലത്തിൽ ഒരു യുവാവ് ഒരു കൈ ബേഗ് പുറത്തിട്ടുകൊണ്ട് ഇറങ്ങി വന്നു. യാത്രാലക്ഷ്യം.. അറിയില്ല, വിനോദം...ജോലി..എന്തുമാവാം. ഒറ്റനോട്ടത്തിൽ വളരേ pleasant ആയ ഒരു appearance.
Casual dress-ഉം shoe-വും അദ്ദേഹത്തിന്റെ ഗൗരവത്തേയും വ്യക്തിത്വത്തേയും കാഴ്ച്ചക്കാരനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരുന്നു. Luggage കണ്ടാൽ അദ്ദേഹം ഒരു വിനോദ സഞ്ചാരിയാണെന്ന് തോന്നിപ്പിക്കും. അപ്പോഴും അദ്ദേഹത്തിന്റെ mobile phone കരഞ്ഞു കൊണ്ടിരുന്നു. അടുത്ത് release ചെയ്യാനിരിക്കുന്ന ഏതോ സിനിമയിലേ സംഗീതം. ഒട്ടും ഗമ കൈവിടാതെ 'hello'-യും താണ സ്വരത്തിൽ ബാക്കി കാര്യങ്ങളും പെട്ടെന്നു പറഞ്ഞു അതു pocket-ലിട്ടു. Sun glass -ന്റെ കറുത്ത നിഴൽ തട്ടിയതിനാലാവണം ശാന്തമെന്നു തോന്നിക്കുന്ന ആ കണ്ണുകൾ എന്തോ തിരയുന്നത് കാണാം. ഒരുപാടു കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ ശ്രമിച്ച ആ കണ്ണുകൾ പെട്ടെന്നൊരു നിമിഷം ചിമ്മി..തിരച്ചിൽ തുടർന്നു. തെല്ലൊരു നിമിഷം അവിടെ നോക്കി നിന്ന ശേഷം വെറുതേ എന്തോ ആലോചിച്ച് കൊണ്ട് അയാൾ തന്റെ luggage സ്വന്തം ശരീരത്തിലേക്ക് load ചെയ്തു. രണ്ടടി നടന്ന ശേഷം bag നിലത്ത് വെച്ച്, എന്തെങ്കിലും വേണോ എന്ന രീതിയിൽ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന pan shop-ൽ നിന്ന് ഒരു cigerette വാങ്ങി ചുണ്ടിൽ വെച്ച് ഒരു 180 degree-യിൽ തല തിരിച്ചുകൊണ്ട് ചുറ്റുമൊന്നു നോക്കി. അലസമായി ഇരിക്കുന്ന കൈകൾ കൊണ്ട് തീ കൊളുത്തി. തണുപ്പ് ശരിക്കും തലക്ക് പിടിച്ചിരിക്കുന്നു, cigerette ഒന്നും അങ്ങ്ട് പിടിക്കുനില്ല. വളരേ പ്രയാസപ്പെട്ട് ഒരു puff എടുത്ത ശേഷം നിലത്തിട്ട് നിഷ്ക്കരുണം അത് ചവിട്ടിയരച്ചു. കടയിൽ നിന്നു ബാക്കി വാങ്ങാൻ മറന്നതോ മടിച്ചതോ എന്നറിയില്ല മറ്റെന്തോ ഓർത്തുകൊണ്ട് അയാൾ ഒരിടവഴിയിലൂടെ നടന്നകന്നു.
ഊട്ടിപ്പട്ടണം അതിന്റെ പതിവ് ജോലികളിൽ മുഴുകിയിരിക്കുകയാണു. ചുമട്ടു തൊഴിലാളികൾ റാളി വലിച്ചുകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, taxi കാറുകൾ ത്വരിതപ്പെട്ട് ചീറിപ്പായുകയാണു. എല്ലാം സജീവം. അയാൾ എങ്ങോ മാഞ്ഞു..അയാൾ ആരെന്നറിയില്ല..എവിടെ നിന്നെന്നറിയില്ല..എങ്ങോട്ടെന്നറിയില്ല..എന്തിനെന്നറിയില്ല....