...it is the spirit-of-times, the real thoolika of times... a scrutiny to the experiences of yesterdays... a triump victory of 2days experiments... and...hopefull expectations of tomorrows...

Tuesday, July 18, 2006

ചിരിക്കുന്ന ഗാന്ധി


2006 ഏപ്രിൽ മാസം ഒരു ശനിയാഴ്ച്ച വൈകുന്നേരം 5 മണി. സമയം ഒരുപാട്‌ വൈകിയല്ലോ, ഇനി എന്തു ചെയ്യും. ഓടിക്കിതച്ച്‌ സിനിമാഹാളിന്റെ balcony step ഇറങ്ങി വന്നപ്പോൾ എന്തോ എടുക്കാൻ മറന്നുവോ എന്ന സന്ദേഹതോടെ എല്ലാ pocketകളും തപ്പി സർവ്വസാധനങ്ങളും യഥാസ്ഥാനത്ത്‌ തന്നെയുണ്ടോ എന്നുറപ്പു വരുത്തി. Charge ഇല്ലാത്തതിനാൽ mobile എടുത്തില്ലായിരുന്നു. നാശം.! ഒരാവശ്യം വരുമ്പോൾ ഒന്നിനേക്കൊണ്ടും ഒരു ഗുണവുമുണ്ടാവില്ല. വളരേ പിശുക്കി ചിലവാക്കിയത്‌ കൊണ്ട്‌ 700 രൂപ കൈയ്യിൽ ബാക്കിയുണ്ട്‌, ഭാഗ്യം. Purse കീറിയപ്പോൾ friendsന്റെ മുന്നിൽ show ഇടാൻ വേണ്ടി വലിച്ചെറിഞ്ഞത്‌ ഇപ്പോ വിനയായി. ഉള്ള പണം shirt ന്റെ വരണ്ട കീശയിൽ തിരുകിയിരിക്കുകയാണു. ഇന്നലേ മഴ കൊണ്ടതിനാലാവണം ഭയങ്കര ജലദോഷം. കർച്ചീഫ്‌ ആകെ നനഞ്ഞിരിക്കുന്നു. A/C യിൽ നിന്ന് പുറത്ത്‌ വന്നിട്ട്‌ 5 മിനുട്ട്‌ ആയതേ ഉള്ളൂ, എന്തൊരു ചൂട്‌. ഇന്നലേ busൽ കയറാൻ തിരക്ക്‌ കൂട്ടിയപ്പോൾ വെച്ചുകുത്തിയ വലതു കാലിന്റെ തള്ളവിരൾ aerosoft ചെരുപ്പിന്റെ അറ്റം തട്ടി വേദനിച്ച്‌ കൊണ്ടിരുന്നു.

Pantsന്റെ pocketൽ കൈയ്യിട്ട്‌ ഒരു towel എടുത്ത്‌ മുഖവും തലയും തുടച്ചു കൊണ്ടിരുന്നപ്പോൾ ദേ വരുന്നു ഉഗ്രനൊരു മഴ roadന്റെ അപ്പുറത്തായി ഒരു ഓട്ടോറിക്ഷ. " ഏയ്‌...ഓട്ടോ.."; കഴറി ; " പുതിയസ്റ്റാന്റിലേക്ക്‌.." ട്രൈവറുടെ ചെവി മാത്രം കാണാവുന്ന കണ്ണാടിയിൽ നോക്കി പറഞ്ഞു. "അവിടേ ബ്ലോക്കാ..സാറിറങ്ങി നടന്നോ..അതാ നല്ലത്‌..അല്ലെങ്കിൽ theatre വഴി പോകാം,10 രൂപ അധികമാവും..ന്താ" വളരേ ലാഘവത്തോടെ അയാൾ പറഞ്ഞു. "ആ..എങ്ങിനേലും അവിടെയെത്തിക്ക്‌..". "ഓ..ശെരി..;സാറെവിടെയാ ജോലി ചെയ്യുന്നേ...". ആകെ വൈകി ഒരു മൂടും ഇല്ലാത്ത സമയത്താ അവന്റെയൊരു ചോദ്യം..ഞാൻ ഒന്നും പ്രതികരിച്ചില്ല, അയാൾ പിന്നീടൊന്നും ചോദിച്ചതുമില്ല. " ഇവിടെ മതിയോ?". "ആ മതി". "മൊത്തം 25 രൂപ".ഭാഗ്യം മഴ തത്ക്കാലം ഒന്നു തോർന്നിരിക്കുന്നു. ശ്ശൊടാ shoe വാങ്ങിയില്ലല്ലോ..പൊട്ടിപ്പൊളിഞ്ഞ ചെരുപ്പ്‌ നോക്കിക്കൊണ്ട്‌ നിനക്കു പോവാൻ സമയമായി എന്ന ശോകഭാവത്തോടെ ഒരു ദീർഘ നെടുവീർപ്പിട്ടുകൊണ്ട്‌ അടുത്ത്‌ കണ്ട ഒരു footwear shop-ലേക്ക്‌ പാഞ്ഞു കയറി. "സാർ എന്തു വേണം"."ഒരു shoe കിട്ടിയാ കൊള്ളാം"."cleopaatra എടുക്കട്ടോ..2000 ലാസ്റ്റ്‌ പ്രൈസ്‌". "എനിക്കു കുറച്ചു കൂടി താന്നത്‌ മതി"."എന്നാ 1500ന്റെ evaco ആയാലോ?". "ശ്ശൊ..ഒരു 500ൽ തഴേയുള്ളത്‌ മതി". കടക്കാരൻ പിറുപിറുത്തു കൊണ്ട്‌ " ഇതു മതിയോ?."ഓ മതി..size ഒക്കെ പാകമാണല്ലോ ലേ.." " അതൊക്കെ നല്ല സ്യൂട്ടാ.. നിങ്ങൾ കണ്ടതല്ലേ? ലാസ്റ്റ്‌ 400 രൂപ". അതു ശരി, ഇതു വരേ 'സാർ', ഇപ്പൊ 'നിങ്ങൾ'..sirനു വെറും 1100 രൂപയുടെ വിലയേ ഉള്ളുവല്ലേ. പഴയ ചെരുപ്പ്‌ അവിടെ ഇട്ടിട്ട്‌ പുതിയ shoe-ഉം ഇട്ട്‌ പുറത്തിറങ്ങിയപ്പോൾ..പഴയ ചെരുപ്പ്‌ ഒരു കവറിൽ ഇട്ടു തന്നിട്ട്‌ കടക്കാരൻ പറഞ്ഞു, "ഇതെടുക്കുന്നില്ലേ..?". ശല്ല്യം! അവിടെ ഇട്ടിട്ടു പോകാമെന്നു വെച്ചാൽ..ഇതെന്നേയും കൊണ്ടേ പോവൂ.."ഹാ..ഞാനതങ്ങ്‌ മറന്നു..ചെരുപ്പിങ്ങു താ"

"ഹേയ്‌..ഹേയ്‌..ഹേയ്‌..താമരശ്ശേരിക്കല്ലേ..ഒരാളുണ്ട്‌..." ഹൊ ഭാഗ്യം..seat കിട്ടി. കിളി ഡബിളടിച്ചു. ലിമിറ്റ്ഡാ.. ഒന്നു മയങ്ങിയാൽ ഒരു സ്വപ്നം കണ്ടു തുടങ്ങുമ്പോഴേക്കും സ്ഥലമെത്താം. അടുത്ത stopൽ വണ്ടി നിറുത്തി. "അണ്ണാ..താമരസേറിക്ക്‌ ആളുണ്ട്‌..സീറ്റ്‌ കെടയ്ക്കുമാ..?". ദേ വരുന്നു.. വെള്ളം കണ്ടിട്ട്‌ ഒരാഴ്ച്ചയോളമെങ്കിലുമായ ഒരു അണ്ണൻ. ഞാൻ പേടിച്ച പോലെത്തന്നെ അയാൾ എന്റെ അടുത്ത്‌ വന്നിരുന്നു. ഒരു fraud ലുക്ക്‌. ആ..എന്തായാലും ഉറക്കം പോയി. ഒരു book കയ്യിലെ കവറിൽ നിന്ന് വലിച്ചെടുത്ത്‌ അത്‌ വായിക്കുന്ന പോലെ ഞാൻ മറ്റെന്തോ ചിന്തയിലാണ്ടു. "tickets..tickets.." ദാ വരുന്നൂ uniform ധരിച്ച പിച്ചക്കാരൻ. അവന്റെ വായിൽ നിന്ന് എന്തെങ്കിലും കേൽക്കും ഉറപ്പാ.ചില്ലറയില്ലല്ലോ. 300 രൂപയുണ്ട്‌, മൂന്ന് 100 രൂപാ നോട്ട്‌. " ആ.. എവിടേയ്ക്കാ?". " ഒരു താമരശ്ശേരി" 100 രൂപാ തപ്പിക്കൊണ്ട്‌ shirtന്റെ pocketൽ കയ്യിട്ടു;ഇല്ല; pantsന്റെ pocketലും ഇല്ല. ഒന്നു ഞെട്ടി. കടയിൽ നിന്നും ബാക്കി വാങ്ങിച്ചതാണല്ലോ. കീറിയ നോട്ട്‌ മാറ്റി വാങ്ങിച്ചതുമാണല്ലോ. പിന്നെ ഇതെവിടെപ്പോയി. എന്റെ പരുങ്ങലു കണ്ടിട്ട്‌ conductor "എന്താടോ...ചില്ലറയില്ലേ..?". ഇടറിയ ശബ്ദത്തോടെ മുഖത്തറിയാതെ വിരുന്നു വന്ന ചമ്മലോടെ "എന്റെ കയ്യിൽ 300 രൂപ ഉണ്ടായിരുന്നതാ.." എന്നിട്ട്‌ സ്വന്തം പറഞ്ഞു 'ഇനി ആരെങ്കിലും പോക്കറ്റടിച്ചതാവുമോ?'. ഞാൻ എന്തു ചെയ്യണമെന്നറിയാതേ വിയർത്തുകൊണ്ടിരുനു. അപ്പോൾ conductor "ഈ വേലയൊക്കെ മനസ്സിലിരിക്കട്ടേ..ഇതൊക്കേ ഞങ്ങളറ്റ്‌ഹ്ത്രയോ കണ്ടിട്ടുണ്ട്‌. പണമില്ലെങ്കിൽ ഇവിടെ ഇറങ്ങിക്കോ". എന്നാൽ അപ്പോഴും എന്റെ കണ്ണൂം മനസ്സും conductor പറയുനിടത്തേക്കല്ലായിരുന്നു...'എന്നാലും ആ 300 രൂപ എവിടെ പോയി'. വെറുതേ സഹയാത്രികരേ ഒന്നു നോക്കുന്നതിനിടയിൽ ആ അണ്ണൻ ഒരു 100 രൂപ കയ്യിലിട്ട്‌ കളിക്കുന്നത്‌ കണ്ടു, ticket എടുക്കാൻ തയ്യാറായിരിക്കൂന്ന മട്ടിൽ. എനിക്ക്‌ ദേഷ്യവും സങ്കടവും വന്നത്‌ ഒരുമിച്ചായിരുന്നു. എന്തു ചെയ്യാൻ പണം purseൽ ആയിരുന്നെങ്കിൽ purse എന്റേതാണെന്നെങ്കിലും പറയാമായിരുന്നു. എല്ലാ 100 രൂപ നോട്ടിലും കയറിയിരിക്കുന്നത്‌ ഗാന്ധിജിയല്ലേ, ആ 100 രൂപ എന്റേതാണെന്ന് ഞാനെങ്ങിനെ സമർത്ഥിക്കും. മാത്രമല്ല ഈ അവസ്തയിൽ എന്നേക്കാൾ കൂടുതൽ മാന്യൻ ആ അണ്ണനാണു. Conductor കള്ളനാക്കിയത്‌ അവനെയല്ലല്ലോ എന്നെയല്ലേ. തെണ്ടി..100 രൂപ ഇപ്പൊഴും കയ്യിലിട്ട്‌ കളിയ്ക്കാ, ബാക്കി 200 അവന്റെ pocketൽ തന്നെ കാണും. ആ പണം ഇപ്പൊ കൈവശമുള്ളവൻ ഒരു കാലത്തും ഗുണം പിടിക്കില്ല എന്നൊക്കെ ശപിച്ച്‌ കൊണ്ടും സ്വയം പഴിച്ച്‌ കൊണ്ടും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത conductor-ടെ മുഖത്ത്‌ ദയനീയമായി നോക്കിക്കൊണ്ടിരുന്നു.

ക്ലീനർ സിങ്കിൾ ബെല്ല് അടിച്ചു, സ്റ്റോപ്‌ ഇല്ലാത്ത ഒരു സ്റ്റോപ്പിൽ ഇറങ്ങി. ആ അണ്ണൻ അവന്റെ pocketൽ നിന്നും അഞ്ചു 100 രൂപ നോട്ട്‌ എടുത്ത്‌ എണ്ണുന്നുണ്ടായിരുന്നു. ഇവനു ഇതു തന്നെ പണിയെന്ന് മനസ്സിലാക്കി നിശബ്ദമായി തെറി വിളിച്ചു. "മനുഷ്യനേ മെനക്കെടുത്താനായിട്ട്‌ രാവിലെ തന്നെ ഓരോന്ന് ഇറങ്ങിക്കോളും.കയറിയപ്പോയേ എനിക്ക്‌ സംശയം തോന്നിയതാ...coat-ഉം suite-ഉം ഒക്കെയിട്ട്‌ മാന്യനായിരിക്കുന്നു..ആളെ പറ്റിക്കാതെ തനിക്കൊക്കേ ജോലി ചെയ്തു ജീവിച്ചൂടേ". long ticket ആണെന്ന് മനസ്സിലാക്കി സീറ്റ്‌ ഒപ്പിച്ചു തന്ന അതേ കിളി ഒറ്റ ശ്വാസത്തിൽ പറഞ്ഞു. Busൽ നിന്നിറങ്ങിയപ്പോൾ ഭൂമിക്ക്‌ വലിപ്പം കൂടിയതായി തോന്നി, ഒന്നുമില്ലാത്തവന്ന് അങ്ങിനെയൊക്കെ തോന്നുമായിരിക്കും. അതു മാത്രമല്ല. എങ്ങോട്ടാണു പോവേണ്ടതു.. എവിടെ നിന്നാണു വന്നതു എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ഏകദേശം ധാരണ വെച്ച്‌ മുന്നോട്ട്‌ നടന്നു. സ്ഥലം അപരിചിതം, ആൾകാർ അതിലുമേറേ അപരിചിതർ. സ്ഥിരം യാത്ര ചെയ്യാറുള്ള വഴിയാണു എന്നിട്ടും ഒന്നും മനസ്സിലാവുന്നില്ല. ആരോടെങ്കിലും പണം ചോദിച്ചാലോ? ഏയ്‌..വേണ്ട..പിന്നെന്തു ചെയ്യും. വീടെത്താൻ ഇനി 32 രൂപ മതി. നേരത്തെ 'sir'നു 1000 രൂപയാണെങ്കിൽ ഇപ്പൊഴത്തെ 32നു ലക്ഷങ്ങളുടെ വില തോന്നി. നടന്നു വലഞ്ഞു. വല്ലാത്ത ക്ഷീണവും ദാഹവും. 'ഹോ..ട്ടൽ സേഞ്ച്‌ വറി...ആ hotel century'. ദൂരേ കാണുന്ന board കഷ്ടിച്ചു വായിച്ചെടുത്തു. അവിടെ നിന്നും പണം ചോദിക്കാം, വിഷമങ്ങളൊക്കെ പറഞ്ഞാൽ തരും, തരാതിരിക്കില്ല ഉറപ്പാ. മെല്ലെ ഹോട്ടലിനു മുന്നിലെത്തി. Cashier ആയി ഇരിക്കുന്നത്‌ ഒരു തടിമാടൻ. ഒരു കീറിയ ബനിയനുമിട്ട്‌.. ഇവിടെയൊക്കെ ഇറച്ചി വെട്ടുന്നവൻ തന്നെയാണോ cashier-ഉം. അങ്ങോട്ട്‌ കയറിച്ചെന്നതും chair-ന്മേൽ കഴറ്റി വെച്ച കാൽ ഇറക്കി വച്ചിട്ട്‌ അയാൾ ചോദിച്ചു"..ന്ത്‌ വേണം...?". അടുത്ത്‌ ചെന്നു ഞാൻ പറഞ്ഞു " അതായത്‌..ഞാൻ..എനിക്ക്‌...എന്റെ കയ്യിൽ 300 രൂപയുണ്ടായിരുന്നു". " അതിനു ഞാൻ എന്തു വേണം?",ജിജ്ഞാസ കലർന്ന പരിഹാസ സ്വരത്തിൽ. "Busൽ നിന്നും ആരോ pocket അടിച്ചു. ticket എടുക്കാൻ കാഷ്‌ ഇല്ലാതതിനാൽ അവരെന്നേ ഇറക്കി വിട്ടു. ദയവു ചെയ്ത്‌ ഒരു 32 രൂപ എനിക്കു തരണം നാട്ടിലെത്താൻ അതു മതി. നാളെത്തന്നെ കൊണ്ടു തരാം..വേണമെങ്കിൽ ഈ watch ഇവിടേ വച്ചോളൂ". ഒരു സ്കൂൾ കുട്ടി homework ചെയ്യാത്തതിനു വിശദീകരണം നൽകിയ പോലെ ഞാൻ ഉത്തരം നൽകി. അതും ഒറ്റ ശ്വാസത്തിൽ, ഒപ്പം " കുറച്ച്‌ വെള്ളം തരുവോ?" എന്ന് കൂടി ആവശ്യപ്പെട്ടു. കടക്കാരന്റെ നല്ല മനസ്സ്‌, അല്ലാതെന്തു പറയാൻ. വലിപ്പമുള്ള ശരീരത്തിലേ വലിപ്പമുള്ള മനസ്സുണ്ടാവുകയുള്ളൂ എന്നു തോന്നി. "ദാ ഇതു പിടിച്ചോ, 50 രൂപയുണ്ട്‌, watch ഒന്നും വേണ്ട നാളെ കാശ്‌ തന്നാ മതി.ഇത്തരം അവസ്ഥകൾ ഇനിയും വരാം" എന്നും പറഞ്ഞു 50 രൂപ നീട്ടി.എന്റെ ഗതി ഓർത്ത്‌ ഞാൻ ഒരുപാട്‌ വിഷമിച്ചു, സന്തോഷത്തിൽ കുതിർന്ന സങ്കടം എന്നൊക്കെ വേണമെങ്കിൽ പറയാം. കപ്പയും മത്തിക്കറിയും ആവോളം കയറ്റി ണല്ലോരു ഏമ്പക്കവുമിട്ട്‌ ഒരു 100 രൂപ നോട്ട്‌ നീട്ടി ആ ഹോട്ടെലിൽ നിന്ന് പുറത്തേക്ക്‌ വന്ന മറ്റൊരണ്ണനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു. ' നിന്നെ പോലെ ഒരുത്തനാടാ എന്നേ ഈ ഗതിയിലാക്കിയത്‌'. മുമ്പുണ്ടായിരുന്ന മൂന്ന് 100 രൂപ നോട്ടിനേക്കാൾ വില ഏതായാലും ഈ 50 രൂപക്കുണ്ടെന്ന് മനസ്സിലായി. നോട്ടിന്മേൽ അച്ചടിച്ച അക്കമല്ല മറിച്ച്‌ ആ കടലാസ്‌ കഷ്ണത്തിന്റെ ആവശ്യകതക്കാണു വിലയെന്നു അപ്പോൾ മനസ്സിലായി. Busൽ കഴറുമ്പോൾ 3 തവണ എന്നെ നോക്കി ചിരിച്ച ആ ഗാന്ധി ഇപ്പോൾ ഒരു തവണ മാത്രമേ ചിരിച്ചുളൂ, എങ്കിലും അതൊരു ഒന്നൊന്നര ചിരിയായിരുന്നു.

ടനേ അടുത്ത stopൽ നിന്നും ഒരു bus പിടിച്ചു. 'ആ' 50 രൂപ pocketൽ ഇടാതെ മറ്റു യാത്രക്കാരേയെല്ലാം സംശയത്തിന്റെ ജാഗ്രതയോടെ വീക്ഷിച്ച്‌ രണ്ടു കയ്യിലുമായി പിടിച്ച്‌ കൊണ്ടിരുന്നു. Conductor ticket ആവശ്യപ്പെടുന്നതിനു മുൻപു തന്നെ, " ചേട്ടാ..ഒരു താമരശ്ശേരി!!". എന്റെ സൂക്ഷ്മതക്ക്‌ ഒട്ടും കുറവു വരുത്താതെ അയാൾ അതു എന്തൊ ദിവ്യ വസ്തു പോലെ വാങ്ങി വെച്ചു. അതിലൊരു പരിഹാസമില്ലേ..എന്നു ഞാൻ വെറുതേ സംശയിച്ചു. seatൽ ഇരുന്ന ശേഷം ഞാൻ കുറച്ച്‌ തീരുമാനങ്ങളെടുത്തു. എപ്പോഴും ഞനെന്റെ bagൽ extra 500 രൂപ കരുതും. എല്ലാ നേരവും പണം കയ്യിലുണ്ടോ എന്ന് ഉറപ്പു വരുത്തും. Pocket അടിക്കാരേ സദാ സമയവും നിരീക്ഷിക്കും എന്നൊക്കെ. ഒടുവിൽ ഒരു വിധം വീടു പിടിച്ചു.അപ്പോഴേക്കും ഇരുട്ടിയിരുന്നു.


മയം 08:30PM , ഏതായാലും മറക്കാതെ ഒരു 500 രൂപ എടുത്ത്‌ bagന്റെ തുറക്കാറില്ലാത്ത pouchൽ വച്ചേക്കാം. ഒരു 500 രൂപാ ഒറ്റ നോട്ടെടുത്ത്‌ bagന്റെ zip തുറന്നു..ഞാൻ ഞെട്ടി..മനസ്സ്‌ ഒരേ സമയം പല വികാരങ്ങൾ ക്കും വേദിയായതിനാലാവണം ഞാൻ station കിട്ടാതെ കുറച്ച്‌ നേരം നിന്നു പോയി..അപ്പോഴും എവിടെയോ കണ്ട്‌ മറന്ന 3 ഗാന്ധിജിമാർ ആ bagനകത്തു നിന്ന് എന്നേ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.