
.....ആദ്യമായ് കണ്ടതെന്നോർമ്മയില്ല. എങ്കിലും പരസ്പരം മനസ്സിലാക്കി. എനിക്കെല്ലാമെല്ലാമായിരുനു. വിട്ടു നിൽക്കാൻ തോന്നിയില്ല. അടുക്കുന്തോറും അകലേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതുമില്ല. ഇഷ്ടപ്പെടുന്നവർക്കിടയിൽ അകൽച്ച പതിവായിരിക്കാം. പ്രത്യക്ഷത്തിൽ കാണുമ്പോൾ കാണണ്ട എന്നു തോന്നും, കാണാതിരിക്കുമ്പോൾ കാണാൻ മനസ്സ് വല്ലാതെ കൊതിക്കും. ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സത്യം മന്നസ്സിനോട് മറച്ചു വെച്ചു കൊണ്ടിരുന്നപ്പോൾ നീ വന്നു. ആർ ദ്ര മായ പ്രണയത്തിൻ തേൻ കുടം പൊട്ടിയൊലിച്ച പോലെ വീണ്ടും ആശിച്ചു. ഇഷട്ടപ്പെട്ടത് അറിയാതെ, അന്നു മുതൽ എന്റേത് മാത്രമെന്ന് തോന്നി. പിരിയില്ലെന്നുറച്ചു. ഹൃദയത്തിൽ തുളഞ്ഞു കയറിയ ഒരമ്പ് പോലേ എന്നുമോർക്കാനിഷ്ടപ്പെട്ടു. മറക്കാൻ കഴിയില്ലയൊരിക്കലും.....