
തന്റെ നഷ്ടസ്വപ്നങ്ങളേയും പ്രണയ നൈരാശ്യത്തേയുമൊക്കെ ലഘൂകരിക്കാനെന്ന പോലെ ഓരോ തവണയും തന്റെ കാമുകീ കഥാപാത്രങ്ങളെ പല രീതിയിൽ ചിത്രീകരിച്ച്... അവളേ മാറി നിന്ന് വീക്ഷിച്ചുകൊണ്ട് വിദൂര പ്രണയത്തിൽ ഏർപ്പെട്ട്....സ്വയം കബളിപ്പിച്ച് കൊണ്ട് ആത്മ നിർവൃതി അണയുന്ന വെറുമൊരു കവിയാണ് ഞാൻ എന്ന് തോന്നി. വേദനകൾ കടിച്ചമർത്തുന്ന രീതിയിൽ ഓരോ വരികളുടേയും ഈടും പാവും നെയ്ത് സഹൃദയനിൽ പ്രണയത്തോടുള്ള ഭയം അകറ്റി നിർത്താൻ ശ്രമിക്കുന്ന വെറുമൊരു കവി...
പ്രണയം... ഇന്ദ്രീയങ്ങൾക്കപ്പുറമുള്ള ദിവ്യാനുഭൂതി...യഥാർത്ഥത്തിൽ രുചിക്കുന്തോറും വൈവിദ്ധ്യങ്ങളായ അനുഭൂതികൾ തരുന്ന അത്ഭുത വികാരം..."പ്രണയം എത്രമേൽ ഹ്രസ്വമായിരുന്നാലും വിസ്മൃതി എത്രയോ ദീർഘം..." എന്ന pablo nerouda യുടെ വരികൾ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. അത്തരമൊരു വിസ്മൃതി എവിടങ്ങളിലൊക്കെയോ നിഴലിക്കുന്നത് പ്രകടമായ പരോക്ഷമായിരുന്നു.. സുഖമുള്ളോരു നൊമ്പരം എന്ന പോലെ... കരഞ്ഞു കൊണ്ട് ചിരിക്കാവുന്ന ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ഒരു കഴിഞ്ഞ കാല പ്രണയമായിരിക്കണം പ്രണയത്തെ പറ്റി ഇത്ര ആധികാരികമായി പറയുമ്പോൾ ഈ പ്രണയ കാവ്യത്തിൽ ഇത്ര ആർ ദ്രത കൈ വന്നത്...