അന്നു വീട്ടിൽ തിരിച്ചെത്തിയത് വളരെ വൈകിയായിരുന്നു. ദീപസ്തംഭങ്ങളുടെ മിന്നാമിനുങ്ങ് വെട്ടത്തിൽ വീടു തേടി നടന്നപ്പോൾ അക്കാര്യം ഓർത്തിരുന്നില്ല. ഒരുപാട് യാത്ര ചെയ്ത ക്ഷീണവും, നൂറു കൂട്ടം നീറുന്ന പ്രശ്നങ്ങളും, കടിച്ചു കീറുന്ന ചുറ്റുപാടുകളും, ഇടുങ്ങിയ അന്തരീക്ഷവും, വിശാലത വിലക്കിയിരിക്കുന്നതായ തെരുവുകളും സത്യത്തിൽ വട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. ദൂരെ നീലാകാശത്തിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന അനേകം നക്ഷത്രങ്ങൾ, അവയേപ്പോലെ പ്രകാശക്കൂട്ടങ്ങൾ കാണാം. ആ താഴ്‌വാരം എനിക്കു പണ്ടെങ്ങാണ്ടോ അനുഭവിച്ചിട്ടെന്ന പോലുള്ള ഒരു പുതിയ അനുഭൂതി തരുന്നുണ്ടായിരുന്നിരിക്കണം.
അല്ലെങ്കിൽ അത്തരമൊരു ചുറ്റുപാടിനെ ഞാനോ എന്റെ മനസ്സോ ഇഷ്ടപ്പെട്ടിരുന്നിരിക്കണം. മഞ്ഞിൽ കുതിർന്ന താഴ്‌വാരത്തിൽ ഇളം കാറ്റ് തെന്നി നീങ്ങിക്കൊണ്ടിരുന്നു. ദൂരെ മേഘങ്ങൾ പോൽ സമുദ്രം ആകാശത്തെ തൊട്ടു നിൽകുന്നു. അവിടെ പരന്ന ചുവപ്പു വെറുതേയെങ്കിലും മനസ്സിനെ മരവിപ്പിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ആ തീരത്തെ തേടിക്കൊണ്ടിരുന്നു.കിഴക്കേ ചക്രവാളത്തിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു..അറിയാതെ എന്റെ മനസ്സ് എങ്ങോ പോയിക്കൊണ്ടിരുന്നു. സ്വപ്നലോകത്ത് സഞ്ചരിച്ചു കൊണ്ടിരുന്ന ഞാൻ ഒരുപാടു കാഴ്ച്ചകൾ കണ്ടുകൊണ്ടിരുന്നു. അവിടം മരങ്ങളുണ്ട് എന്നാൽ കാടുകളല്ല, മഞ്ഞിനെ വെല്ലുന്ന എന്തോ ഒന്നു ആ മരങ്ങൾക്കിടയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ നിലാ വെളിച്ചത്തിൽ എന്തോ തിരഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ കുറച്ചകലെ എന്നേ വരവേൽക്കാൻ ഭീകരമായ അന്ധകാരം കാതിരിക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. വേളിച്ചമാണോ ഇരുട്ടാണോ സുഖപ്പ്രദം എന്ന വിവേചനതിൽ സഹായിക്കാൻ ഒരു കവിയും കാവ്യവും അപ്പോൾ അവിടേ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവ രണ്ടും എന്നെ നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു എന്നു ഞാൻ മനസ്സിലാക്കി. ഒരു നിമിഷം, ഞാനൊരു ഞെട്ടലോടെയാണ് ഉണർന്നത്. ഒരു ദിവാസ്വപ്നത്തിൽ നിന്നോ ഉറക്കിൽ നിന്നോ ആയിരുന്നില്ല അത്..സത്യമാവരുതേ എന്ന് മനസ്സിൽ എത്ര ആശിച്ചിട്ടും യാഥാർത്ഥ്യം എന്നും എന്നെ വേദനിപ്പിച്ചതേയുള്ളു എന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴും ഞാൻ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഒരു വിറയലോടെ ഞാൻ തിരിച്ചു വന്നു. ഞാനാ താഴ്‌വരയിലേയ്ക്ക് ഒന്നു കൂടി നോക്കി; തട്ടും തടവും പ്രശ്നമാക്കതേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഒഴുകിക്കൊണ്ടിരുന്ന ആ അരുവി എന്നെ പല പുതിയ തയ്യാറെടുപ്പുകൾക്കും പ്രേരിപ്പിച്ചു കൊണ്ടിരുന്നു...