...it is the spirit-of-times, the real thoolika of times... a scrutiny to the experiences of yesterdays... a triump victory of 2days experiments... and...hopefull expectations of tomorrows...

Sunday, June 1, 2008

വഴിവിളക്കുകളോട്‌ യാത്ര പറഞ്ഞ്‌...


ണയാത്ത മോഹങ്ങളുടെ അക്ഷമനായ മനസ്സോടെ ആ സായഹ്നത്തെ സാക്ഷ്യം വഹിച്ച്‌ കൊണ്ട്‌ ഉള്ളിലെ നിശബ്ദതയാൽ മുഖരിതമായ ചുറ്റുപാടുകളെ കീഴടക്കി, പോർക്കളം കണക്കെ നിരന്ന് കിടക്കുന്ന ദേശീയ വീഥിയിലൂടെ, നിശയെ സ്വീകരിക്കാൻ നേരത്തെ തന്നെ തയ്യാറെടുത്ത മിന്നാമിനുങ്ങ്‌ വെട്ടം പകരുന്ന ദീപസ്തംഭങ്ങളുടെ ഇടയിലൂടെ ഈറൻ മഴ പകർന്ന ആർദ്രതയോടെ, അസ്തമയ സൂര്യനെ ലക്ഷ്യം വെച്ച്‌ ഞാൻ നടന്നു. ഞാൻ മുൻപു ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ശരിയാണോ എന്ന് ചിന്തിക്കാൻ തെല്ലൊരു ക്ഷണം ചിലവിടാതെ യാദൃശ്ചികതയുടെ തിരവീചികളാൽ മൂടപ്പെട്ട സയാഹ്നത്തെ കാണാൻ കൊതിച്ച്‌, എന്തേ ഞാനീ അവസരവും കളയുന്നുവേന്ന് ചിന്തിക്കാൻ തുനിയാതെ മുൻപോട്ട്‌ നടന്ന എന്റെ മനസ്സിൽ അപ്പോൾ മറ്റു പലതുമായിരുന്നു.

ദർശങ്ങൾ പ്രായോഗികത്വത്തിന്റെ വഴിവിളക്കുകളായി കൊണ്ട്‌ നടന്ന് അവയെ തെല്ലൊന്ന് ഉപയോഗപ്പെടുത്തുക പോലും ചെയ്യാതെ മനസ്സിന്റെ ഉള്ളിൽ തീപ്പൊരികൾക്കൊപ്പം പൂജിച്ച്‌ ഉപയോഗശൂന്യതയുടെ ബാക്കിപത്രങ്ങളായ അസ്ഥിപഞ്ചരം കണക്കെ ഇടുന്നു. നിസ്സഹായതയുടെ ബലം കുറവിനാലും ധർമ്മസങ്കടത്തിന്റെ നിർബലത്താലും സ്വയം കുറ്റപ്പെടുത്താനോ അന്തരംഗേണ പഴിക്കാനോ കഴിയാതെ മനസ്സിന്റെ ചിരകാല അസ്തമയ സൂര്യനിൽ പ്രസാദിച്ച്‌ സ്വയം സംതൃപ്തിയടഞ്ഞെങ്കിലും അണയാത്ത ചിലതിനെ മറക്കാൻ ശ്രമിക്കുമ്പോൾ അവയുടെ സ്വാധീനത്താലാവാം ഉള്ളം ആളിക്കത്തുന്നു.

ടത്തം അലസമായി കാണുന്ന കാലുകൾ വെമ്പുന്നത്‌ ഇരിക്കാനാണെങ്കിലും ഓർമ്മകളെ ഒരു ബുദ്ധിമുട്ടായി കാണുന്ന മനസ്സ്‌ വെമ്പുന്നത്‌ മറക്കാനല്ലായിരുന്നു. മണ്ണും വിണ്ണും അനന്തസാഗരത്താൽ ഒന്നാവുമ്പോൾ സുഖദുഃഖ സമ്മിശ്രമെന്ന് അവകാശപ്പെട്ടേക്കാവുന്ന ജീവിതം എന്നേയും എന്റെ മനസ്സിനേയും ഒന്നിപിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ കാലത്തോടുള്ള നഷ്ടബോധം ഭാവി കാലത്തെ പ്രതീക്ഷക്ക്‌ വക കൊടുക്കാൻ മടിക്കുമ്പോൾ വരും കാലത്തെ വളരെ ഭീതിയോടെ വീക്ഷിക്കുന്ന മനസ്സിന്റെ നയനങ്ങൾക്ക്‌ വർത്തമാന കാലം പോലും കുളിരേകുന്നില്ലായിരുന്നു.

രുട്ടിക്കൊണ്ടിരിക്കുന്ന വീഥിയിലൂടെ മെല്ലെ നടന്നു നീങ്ങിക്കൊണ്ടിരുന്ന ഞാനെന്ന രൂപം കൈ വിട്ടു പോയ എന്നെ ആ തെരുവോരങ്ങളിലെല്ലാം തിരഞ്ഞു കൊണ്ടിരുന്നു. അപ്പോഴേക്കും സൂര്യദേവൻ സമുദ്ര ദേവിയിൽ പകുതിയോളം അലിഞ്ഞു ചേർന്നിരുന്നു. ശോണിമ അതിന്റെ ഭീകര മുഖം കാണിച്ച്‌ ഇരുട്ടിക്കൊണ്ടിരുന്ന ആ തീരത്തോട്‌ ഞാൻ അടുത്ത്‌ കൊണ്ടിരുന്നു. സൂര്യ കിരണങ്ങളുടെ നേർത്ത സ്പർശത്താൽ തിളങ്ങി നിന്ന വിഹായസ്സിന്റെ ചക്രവാളം എന്റെ രൂപത്തെ കൂടുതൽ ഇരുണ്ടതാക്കിയിരുന്നു. വിഷാദം എന്നത്‌ സ്ഥിരസ്ഥിതി പ്രാപിച്ച മനസ്സിൽ, സന്തോഷം എന്ന അനൗചിത്യം ഒട്ടും തന്നെ തടസ്സമായിരുന്നില്ല. റോഡിന്റെ ഇരു ഭാഗത്ത്‌ നിന്നും ചീവിടുകൾ ചിലച്ചുകൊണ്ടിരുന്നു. ഈറനണിഞ്ഞ പുൽമേടുകളും പുതുമണ്ണൂം ശ്വസനത്തെ സുഗമമാക്കിയില്ലെങ്കിലും ബുദ്ധിമുട്ടാക്കിയില്ല.

ഴയ റേഷൻ കടയും ചായക്കടയും കടന്ന് ബീച്ച്‌ റോഡിലെത്തിയ ഞാൻ തെല്ലൊന്നവിടെ നിന്ന ശേഷം റോഡ്‌ മുറിച്ചു കടന്നു. ഒരു വശത്തൊരു കടലവിൽപ്പനക്കാരൻ കടല വറുക്കുന്നു, ചുറ്റും 3 പേർ കൂടി നിന്ന് ചുടു കടല വായിലിട്ട്‌ കൊറിച്ച്‌ കൊണ്ടിരുന്നു. എന്റെ പ്രാണസഖിയോടൊത്ത്‌ ഇതു പോലൊരു സായഹ്നത്തിൽ ഇവിടെ ഞാൻ വന്നിരുന്നുവോ അതോ, അതും വെറുമൊരു പായ്സ്വപ്നമായിരുന്നോ?. കടലിന്റെ ഇരുമ്പലുകളും തേങ്ങലുകളും അതിനോടടുക്കുമ്പോൾ സ്പഷ്ടമായി കേൾക്കാം. അവളോടടുത്തപ്പോൾ അവളെ ഞാൻ മനസ്സിലാക്കിയത്‌ പോലെ. എങ്ങുനിന്നോ അടിച്ച കടൽക്കാറ്റിന്റെ വിരിഞ്ഞ മാറിലെവിടെയോ അനശ്വരതയുടെ പ്രതീകമാം വിധം അനന്തപ്രണയം ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അതിന്റെ ശാലീനത കരയിലും പ്രകടമായിരുന്നു. അപ്പോഴേക്കും കരയേയും കടലിനേയും നിരാശപ്പെടുത്തി സൂര്യദേവൻ സ്വയം കീഴടങ്ങി. ഇലകൾ കൊഴിഞ്ഞ മരത്തേ നോവിക്കാൻ മടിച്ചതിനാലാവണം മോഹങ്ങൾ പൊലിഞ്ഞ ഞാനാ മരത്തിൽ ചാരി നിൽക്കാൻ തുനിഞ്ഞെങ്കിലും പിന്നീട്‌ പിന്മാറി. ആ തീരത്തോടു കൂടുതൽ അടുക്കാൻ ഞാൻ വീണ്ടും നടന്നു. വിധിക്ക്‌ കീഴടങ്ങാതെ വിരഹത്തെ കീഴടക്കാൻ ആ തീരം എന്നെ പ്രേരിപ്പിക്കുന്നതായി എനിക്ക്‌ തോന്നി. വിരഹവും അതിന്റെ ഉത്ഘട ഭാവമായ നൈരാശ്യവും എനിക്ക്‌ താങ്ങാൻ പറ്റുമായിരുന്നില്ല. കടലിനോട്‌ അടുക്കുന്തോറും പുളകമണിയിക്കുന്ന തീവ്രാനുരാഗത്തിന്റെ ഹൃദയ സ്പർശിയായ ആലിംഗനത്തിൽ ഞാൻ ഇഴുകിച്ചേർന്നു കൊണ്ടിരുന്നു.

സൂര്യകിരണത്തെ ആകാശത്തിൽ പർവ്വതനിര കണക്കെ നിന്നിരുന്ന മേഘങ്ങൽ പ്രതിഫലിപ്പിച്ച്‌ കൊണ്ടിരുന്നു. തിരവീചികൾ കൂടുതൽ മൃഗീയമായ രീതിയിൽ കരയോടു കാമിച്ച്‌ കൊണ്ടിരുന്നു. സൂര്യാസ്തമയം കൺകുളിർക്കേ കണ്ടു കൊണ്ട്‌ ഞാൻ മെല്ലേ അവിടെ ഇരുന്നു. ഒരുപാടു മധുരാനുഭവങ്ങൾ സമ്മാനിച്ച ആ തീരം കൂടുതൽ ശാന്തമായിക്കൊണ്ടിരുന്നു. അവിടെ കിടന്നു ആകാശത്തിലേക്ക്‌ നോക്കിയിരുന്നപ്പോൾ ഓർമ്മയിലേ സുഖങ്ങളെല്ലാം ദുഃഖാത്തേക്കാൾ കഠിനമായി അനുഭവപ്പെട്ട്‌ കൊണ്ടിരുന്നു. ഞാനവിടെ നിന്നും എഴുന്നേറ്റു, കാൽ വിരളുകൾക്കിടയിൽ മണൽത്തരികൾ പറ്റിക്കിടപ്പുണ്ടായിരുന്നു. ഇരുട്ട്‌ വർദ്ധിച്ച്‌ കൊണ്ടിരുന്നപ്പോൾ ഞാൻ മെല്ലെ നടന്ന് തുടങ്ങി. വെളിച്ചത്തിന്റെ ദൃശ്യ മനോഹാരിതയേക്കാൾ ഇരുട്ടിന്റെ അജ്ഞതയിൽ ഒരുപാട്‌ അറിയാനുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഒരിക്കൽ ഒരുപാട്‌ സ്വപ്നങ്ങൾ നെയ്ത അതേ തീരത്ത്‌ വീണ്ടും അവയെല്ലാം അവസാനമായി അയവിറക്കാൻ വന്ന ഞാൻ, ഭാവനയിൽ നിന്ന് കവിതയെഴുതി, തെറ്റിത്തിരുത്തി കടലാസുകൾ ചുരുട്ടി എറിയുന്ന പോലെ എന്നെ തന്നെ അവിടങ്ങളിലെല്ലാം പിച്ചിച്ചീന്തിയിട്ടു കൊണ്ടിരുന്നു.

മെഴുകുതിരി വെട്ടത്തിന്‌ ചുറ്റും ആനന്തനിർവൃതികളിൽ തിമിർത്താടുന്ന ഈയാമ്പാറ്റ കണക്കെ മനസ്സിൽ നിഗൂഡവും ഭ്രാന്തവുമായ ആ നിർവൃതിയിൽ മുങ്ങിയ ഞാൻ അതേ തീയിൽ ചാടി എരിഞ്ഞു തീരാനുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. എരിഞ്ഞ്‌ തീരുന്ന മനസ്സിൽ നിന്നും പലതും അന്തരീക്ഷത്തിൽ പറന്നുയർന്ന് ആവിയായിത്തീരുന്നു, എന്നാൽ ദിവ്യാനുരാഗത്തെ എരിച്ചു കളയാൻ വിരഹത്തീയ്ക്ക്‌ പോലും കഴിയുമായിരുന്നില്ല. ഓർമ്മകൾക്ക്‌ നാശമോ മരവിപ്പോ അനുഭവപ്പെട്ടിട്ടില്ലാത്ത ഞാൻ മറവി ഒരനുഗ്രഹമായി ദൈവം ചൊരിഞ്ഞെങ്കിലെന്ന് ആശിച്ചു. മനസ്സിന്റെയോ ആത്മാവിന്റെയോ സാന്നിധ്യമില്ലാതെ ഞാൻ മുന്നോട്ട്‌ നടന്നു. തിരമാലകൾ കാലിൽ ശക്തിയായി അടിച്ചു കൊണ്ടിരുന്നു.എന്റെ കാലിനടിയിൽ നിന്നും മണൽത്തരികൾ നീങ്ങി നീങ്ങി പോയി. ഈ ഭൂമിയിൽ ഞാനൊരു ഭാരമാണോ എന്നു പോലും ഞാൻ അപ്പോൾ ചിന്തിച്ചു. കാലിൽ അനുഭവപ്പെട്ട തണുപ്പ്‌ ശരീരത്തിലും അനുഭവപ്പെട്ടു തുടങ്ങി. എന്റെ ആത്മാവ്‌ മനസ്സിനേയും ശരീരത്തേയും അകറ്റി നിർത്തി മറ്റെവിടേയ്ക്കോ യാത്ര തിരിക്കാൻ തുടങ്ങി. ഞാൻ തേടുന്ന എന്റെ സഖിയുടെ സാന്നിധ്യം ഞാനറിഞ്ഞ്‌ തുടങ്ങി. പെട്ടെന്നെവിടെയോ അവളുടെ രൂപം മിന്നി മറഞ്ഞു.

ഞാൻ വളരേ ശാന്തനായി സന്തോഷവാനായി; ആഹ്ലാദത്തിമർപ്പോടെ മെഴുകുതിരി വെട്ടത്തിൽ എരിയുന്ന ഈയമ്പാറ്റ പോൽ എന്റെ സഖിയുടെ അടുത്തേക്ക്‌ യാത്ര തിരിച്ചു. അപ്പോഴും ആ കടൽത്തീരം എന്നെ യാത്രയാക്കുന്നുണ്ടായിരുന്നു. ഒടുവിൽ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ പര്യവസാനിക്കുന്ന പോലെ; ജീവിതത്തിൽ ശേഷിക്കുന്ന എല്ലാമോഹങ്ങളോടും കൂടി ഞാനവളെ നോക്കി. ദൈവികമായ ഒരു നിമിഷമാണതെന്ന് തോന്നി...ദൈവം സാക്ഷി നിൽകുന്ന ഒരു നിമിഷം...ദൈവം കാവൽ നിൽകുന്ന ഒരു നിമിഷം. ആ നിമിഷത്തിന്റെ അദൃശ്യമായ പ്രേരണയ്ക്ക്‌ കീഴടങ്ങി ഞാനവിടെ വച്ച്‌ അവളെ കെട്ടിപ്പുണർന്നു. ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗർത്തങ്ങളിൽ നിന്ന് ഒരാത്മാവ്‌ ദൈവികമായ ഒരു നിമിഷത്തിൽ ഉയിർത്തെഴുന്നേറ്റ്‌ അനശ്വരതയുടെ ഏതോ ഒരു ശിഖിരത്തിൽ വച്ച്‌ അതിന്റെ ഇണയെ കണ്ടെത്തുന്ന പോലെയായിരുന്നു അത്‌.

Tuesday, August 21, 2007

ഒരു പ്രണയ കവിയോട്‌ പറഞ്ഞ മറുപടികൾ...


ന്റെ നഷ്ടസ്വപ്നങ്ങളേയും പ്രണയ നൈരാശ്യത്തേയുമൊക്കെ ലഘൂകരിക്കാനെന്ന പോലെ ഓരോ തവണയും തന്റെ കാമുകീ കഥാപാത്രങ്ങളെ പല രീതിയിൽ ചിത്രീകരിച്ച്‌... അവളേ മാറി നിന്ന് വീക്ഷിച്ചുകൊണ്ട്‌ വിദൂര പ്രണയത്തിൽ ഏർപ്പെട്ട്‌....സ്വയം കബളിപ്പിച്ച്‌ കൊണ്ട്‌ ആത്മ നിർവൃതി അണയുന്ന വെറുമൊരു കവിയാണ്‌ ഞാൻ എന്ന്‌ തോന്നി. വേദനകൾ കടിച്ചമർത്തുന്ന രീതിയിൽ ഓരോ വരികളുടേയും ഈടും പാവും നെയ്ത്‌ സഹൃദയനിൽ പ്രണയത്തോടുള്ള ഭയം അകറ്റി നിർത്താൻ ശ്രമിക്കുന്ന വെറുമൊരു കവി...

പ്രണയം... ഇന്ദ്രീയങ്ങൾക്കപ്പുറമുള്ള ദിവ്യാനുഭൂതി...യഥാർത്ഥത്തിൽ രുചിക്കുന്തോറും വൈവിദ്ധ്യങ്ങളായ അനുഭൂതികൾ തരുന്ന അത്ഭുത വികാരം..."പ്രണയം എത്രമേൽ ഹ്രസ്വമായിരുന്നാലും വിസ്മൃതി എത്രയോ ദീർഘം..." എന്ന pablo nerouda യുടെ വരികൾ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. അത്തരമൊരു വിസ്മൃതി എവിടങ്ങളിലൊക്കെയോ നിഴലിക്കുന്നത്‌ പ്രകടമായ പരോക്ഷമായിരുന്നു.. സുഖമുള്ളോരു നൊമ്പരം എന്ന പോലെ... കരഞ്ഞു കൊണ്ട്‌ ചിരിക്കാവുന്ന ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ഒരു കഴിഞ്ഞ കാല പ്രണയമായിരിക്കണം പ്രണയത്തെ പറ്റി ഇത്ര ആധികാരികമായി പറയുമ്പോൾ ഈ പ്രണയ കാവ്യത്തിൽ ഇത്ര ആർ ദ്രത കൈ വന്നത്‌...

Tuesday, April 3, 2007

അവൾ...


നിക്കവൾ ആരുമല്ലായിരുന്നു. എന്നിട്ടും അവളിൽ ഞാൻ എന്നേ, എന്റെ മനസ്സിനെ കണ്ടു. കഴിഞ്ഞ ജന്മത്തിലെ പ്രണയിനിയായിരിക്കണം അവൾ, ഞാൻ ഊഹിച്ചു. ആ ഒരു നിഗമനത്തിലേ അപ്പോൾ എനിക്കെത്താൻ കഴിയുമായിരുന്നുള്ളൂ. ഞാൻ അവളോട്‌ അടുക്കും തോറും ഞാൻ എന്നോട്‌, എന്റെ മനസ്സിനോട്‌ തന്നെ അടുക്കുന്നതായി തോന്നി. അറിയാതെയാണെങ്കിലും അധികം അടുത്ത്‌ പോയതിനാലാവണം അകൽച്ച അത്രയേറേ വേദനിപ്പിച്ചത്‌. ഇത്രയേറെ അകലേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അത്രയേറെ അടുക്കില്ലായിരുന്നു. ഇപ്പോൾ അവളില്ലാതെ ഈ ലോകം തന്നെ ശൂന്യം എന്നു പോലും തോന്നിപ്പോവുന്നു. സ്വന്തത്തേപ്പോലെ സ്നേഹിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും അവളെ മാത്രം. അവൾ ചിരിക്കുമ്പോളായിരുന്നു ഞാൻ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചിരുന്നത്‌, അവൾ കരഞ്ഞപ്പോൾ ഞാൻ അങ്ങേയറ്റം ദുഃഖിച്ചു. എന്റെ മനസ്സിന്റെ കടിഞ്ഞാൺ അവളുടെ കയ്യിലായിരുന്നിരിക്കണം. ആവളെന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു, ഞാൻ അവളെ എങ്ങിനെ സ്നേഹിക്കാമെന്ന് പഠിച്ചു. അവളെന്നെ എങ്ങിനെ സന്തോഷവാനാവാമെന്ന് പഠിപ്പിച്ചു, ഞാൻ അവളെ എങ്ങിനെ സന്തോഷിപ്പിക്കാമെന്ന് പഠിച്ചു. അവളെന്നെ ചിരിക്കാൻ പഠിപ്പിച്ചു, ഞാൻ അവളോടു എപ്പോഴും ചിരിച്ചു കൊണ്ടിരുന്നു. പക്ഷേ, അവൾ എങ്ങിനെ മറക്കാം എന്ന് മാത്രം പഠിപ്പിച്ചു തന്നില്ല, അതിനാലായിരിക്കണം അവളേ എനിക്കിതു വരെ മറക്കൻ കഴിഞ്ഞില്ല, ഇനി കഴിയുകയുമില്ല.

റ്റവും വിഷാദമേറിയ ദിനരാത്രങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നു തോന്നുന്നു. ആ രത്രികളിലെല്ലാം തന്നെ നിസ്സഹായനായി അവളെ കുറിച്ചു മാത്രം ഓർമ്മിക്കാനേ എനിക്കു കഴിയൂ... അത്രമേൽ അവളെ ഞാൻ സ്നേഹിച്ചിരുന്നു. അവൾ എന്നേയും. ഇനിയവൾ ഇല്ല എന്നോർക്കാൻ പോലും പറ്റുന്നില്ല. യാഥാർത്ഥ്യം തെല്ലും വക വെക്കാതെ സ്വപ്നം കാണാൻ അവളുടെ ഓർമ്മകൾ ഇപ്പോഴും എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അവൾ മൂളിയിരുന്ന രാഗങ്ങൾ ഒരു കാലത്ത്‌ എന്നെ ഏറ്റം സന്തോഷിപ്പിച്ചിരുന്നെങ്കിൽ ഇന്നവ എന്റെ മനസ്സിൽ ആഴത്തിലിള്ള മുറിവുകളാണ്‌. അവൾ ഇനിയില്ലാ എന്നും അവളെക്കുറിച്ചുള്ള ഓർമ്മകൾ ഇനിയെന്നും ഓർമ്മകൾ മാത്രമായിരിക്കുമെന്ന സത്യം എന്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഞാൻ അപോഴും ശ്രമിച്ചു കൊണ്ടേയിരുന്നു. ഈ രാത്രികളിൽ ഞാൻ തേടുന്നത്‌ അവളെ മാത്രമാണ്‌. കളവാണെങ്കിലും ഇനിയൊരിക്കലും പിരിയില്ലെന്നു മനസ്സിനോട്‌ മന്ത്രിച്ച്‌ കൊണ്ട്‌ അകലേ വിഹായസ്സിന്റെ വിശാലതയിൽ ശൂന്യമാം പ്രതീകഷകൾ നെയ്ത്‌ കൊണ്ടിരുന്നു. 'പ്രണയം എത്രമേൽ ഹ്രസ്വമാണെങ്കിലും വിസ്മൃതി എത്രയോ ദീർഘമാണ്‌' എന്ന കവി വാക്യം ഞാൻ ഓർമ്മിച്ചു. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു,എനിക്കവൾ ആരെല്ലമോ ആയിരുന്നു.

Monday, March 5, 2007

LOVE IS GOD


“God is Love. (Allahu Muhibba)”. –Qur’an


“He who doesn’t love doesn’t know God, for God is love.” –Bible


“Of those who love you as the Lord of Love,
Ever present in all, and those who seek you
As the nameless, formless Reality,
Which way is sure and swift, love or knowledge?” –Gita


“Ah! Ye are those who love them, but they may love you not” – Qur’an (3:119)


“Many waters cannot quench love; rivers cannot wash it away. If one were to give all the wealth of his house for love, it would be utterly scorned.” – Solomon 8:7


“Beloved, let us love one another, for love is of God; and everyone is born of God and knows God.” - Bible


“For those who set their hearts on me
And worship me with unfailing devotion and faith,
The way of love leads sure and swift to me.” –Gita


“So fill the hearts of some among men with love towards them, and feed them with Fruits: So that they may give thanks.” – Qur’an (14:37)


“Beloved, if God so loved us, we also ought to love one another.” – Bible


Better than knowledge is meditation. But better still is surrender in love, because there follows immediate peace.” –Gita


“It is He who created you from a single person, and made his mate of like nature, in order that he might dwell with her (in love).” – Qur’an (7:189)


“No one has seen God at any time. If we love one another, God abides in us, and His love has been perfected in us.” – Bible


“There is no fear in love; but perfect love casts out fear, because fear involves torment. But he who fears has not been made perfect in love.” – John 4:18-19


“Love is a pure gift when it is given from the heart to the right person at the right time and at the right place, and when we expect nothing in return.” –Gita


“Let her kiss me with the kisses of his mouth –for your love is more delightful than wine.” –Solomon 1:2


“And among his signs is this, that He created for you mates among from yourselves, that ye may dwell in tranquillity with them, and He has put love (mawadda) and mercy between your hearts: Verily in that are signs for those who reflect.” – Qur’an (30:21)


“Love your neighbour as yourself. There is no commandment greater than these.” –Mark (12:31)


“It is true thou wilt not be able to guide everyone whom thou lovest.”-Qur’an (28:56)


“Love must be sincere. Hate what is evil; cling to what is good.” –Romans (12:9)


“That one I love who is incapable of ill will,

And returns love for hatred.

Living beyond the reach of I and mine

And of pleasure and pain. Full of mercy.” – Gita


“Ye who believe! Take my enemies and yours as friends [protectors], offering them (your) love, even though they have rejected the Truth” – Qur’an (60:10)


“Love is patient, love is kind. It doesn’t envy, it doesn’t boast, it is not proud. It isn’t rude, it isn’t self-seeking, it isn’t easily angered, and it keeps no record of wrongs. Love doesn’t delight in evil but rejoices with the truth. It always protects, always trusts, always hopes, always preserves. Love never fails.” – Corinthians 13:4-8


“Who serve both friend and foe with equal love,

Not buoyed up by praise or cast down by blame,

Alike in heat and cold, pleasure and pain,

Free from selfish attachments and self-will,

Ever full, in harmony everywhere,

Firm in faith –such as these are dear to me.” – Gita


“It may be that Allah will grant love (and friendship) between you and those whom ye (now) hold as enemies.” – Qur’an (60:7)


“Let no debt remain outstanding, except the continuing debt of love one another, for he who loves his fellowman has fulfilled the law.” – Bible


“My lover is mine, and I am his.” – Solomon 2:16


“Everyone will be with those whom he loves.” – Prophet Muhammad(S)


“Place me like a seal over your heart, like a seal on your arm; for love is a strong as death, its jealousy unyielding as the grave. It burns like blazing fire, like a mighty flame “– Solomon 8:6

Wednesday, January 10, 2007

കളഞ്ഞു കിട്ടിയ ഡയറിക്കുറിപ്പ്‌


.....ആദ്യമായ്‌ കണ്ടതെന്നോർമ്മയില്ല. എങ്കിലും പരസ്പരം മനസ്സിലാക്കി. എനിക്കെല്ലാമെല്ലാമായിരുനു. വിട്ടു നിൽക്കാൻ തോന്നിയില്ല. അടുക്കുന്തോറും അകലേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതുമില്ല. ഇഷ്ടപ്പെടുന്നവർക്കിടയിൽ അകൽച്ച പതിവായിരിക്കാം. പ്രത്യക്ഷത്തിൽ കാണുമ്പോൾ കാണണ്ട എന്നു തോന്നും, കാണാതിരിക്കുമ്പോൾ കാണാൻ മനസ്സ്‌ വല്ലാതെ കൊതിക്കും. ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സത്യം മന്നസ്സിനോട്‌ മറച്ചു വെച്ചു കൊണ്ടിരുന്നപ്പോൾ നീ വന്നു. ആർ ദ്ര മായ പ്രണയത്തിൻ തേൻ കുടം പൊട്ടിയൊലിച്ച പോലെ വീണ്ടും ആശിച്ചു. ഇഷട്ടപ്പെട്ടത്‌ അറിയാതെ, അന്നു മുതൽ എന്റേത്‌ മാത്രമെന്ന് തോന്നി. പിരിയില്ലെന്നുറച്ചു. ഹൃദയത്തിൽ തുളഞ്ഞു കയറിയ ഒരമ്പ്‌ പോലേ എന്നുമോർക്കാനിഷ്ടപ്പെട്ടു. മറക്കാൻ കഴിയില്ലയൊരിക്കലും.....

Sunday, December 3, 2006

Love happens... but how(?)

Can I Love You,

I can’t leave you,

So please love me,

I too love you

I know you,-

are a true lover




I hope You hope my best

I think You can be my hope

We hope a heap of happiness,

As we heaps an hopefull life,

With a hope of Loveliness.




I can’t believe it!

So far it happened;

I wondered but I can-

realise the God of mine

I say it is truth as-

I like the God is truth

Yes, it happened so, then

I don’t know what it is!





I loved You soo much &

so You loved Me

But I know You;

that You only loved Me,

And I only liked You,

And You loved only Me,

And I liked only You.




I don’t know where I am

I don’t know why
I know why I don’t

I know why I can’t

I know I am nothing-

though I have everything;

Except You...

Tuesday, July 18, 2006

ചിരിക്കുന്ന ഗാന്ധി


2006 ഏപ്രിൽ മാസം ഒരു ശനിയാഴ്ച്ച വൈകുന്നേരം 5 മണി. സമയം ഒരുപാട്‌ വൈകിയല്ലോ, ഇനി എന്തു ചെയ്യും. ഓടിക്കിതച്ച്‌ സിനിമാഹാളിന്റെ balcony step ഇറങ്ങി വന്നപ്പോൾ എന്തോ എടുക്കാൻ മറന്നുവോ എന്ന സന്ദേഹതോടെ എല്ലാ pocketകളും തപ്പി സർവ്വസാധനങ്ങളും യഥാസ്ഥാനത്ത്‌ തന്നെയുണ്ടോ എന്നുറപ്പു വരുത്തി. Charge ഇല്ലാത്തതിനാൽ mobile എടുത്തില്ലായിരുന്നു. നാശം.! ഒരാവശ്യം വരുമ്പോൾ ഒന്നിനേക്കൊണ്ടും ഒരു ഗുണവുമുണ്ടാവില്ല. വളരേ പിശുക്കി ചിലവാക്കിയത്‌ കൊണ്ട്‌ 700 രൂപ കൈയ്യിൽ ബാക്കിയുണ്ട്‌, ഭാഗ്യം. Purse കീറിയപ്പോൾ friendsന്റെ മുന്നിൽ show ഇടാൻ വേണ്ടി വലിച്ചെറിഞ്ഞത്‌ ഇപ്പോ വിനയായി. ഉള്ള പണം shirt ന്റെ വരണ്ട കീശയിൽ തിരുകിയിരിക്കുകയാണു. ഇന്നലേ മഴ കൊണ്ടതിനാലാവണം ഭയങ്കര ജലദോഷം. കർച്ചീഫ്‌ ആകെ നനഞ്ഞിരിക്കുന്നു. A/C യിൽ നിന്ന് പുറത്ത്‌ വന്നിട്ട്‌ 5 മിനുട്ട്‌ ആയതേ ഉള്ളൂ, എന്തൊരു ചൂട്‌. ഇന്നലേ busൽ കയറാൻ തിരക്ക്‌ കൂട്ടിയപ്പോൾ വെച്ചുകുത്തിയ വലതു കാലിന്റെ തള്ളവിരൾ aerosoft ചെരുപ്പിന്റെ അറ്റം തട്ടി വേദനിച്ച്‌ കൊണ്ടിരുന്നു.

Pantsന്റെ pocketൽ കൈയ്യിട്ട്‌ ഒരു towel എടുത്ത്‌ മുഖവും തലയും തുടച്ചു കൊണ്ടിരുന്നപ്പോൾ ദേ വരുന്നു ഉഗ്രനൊരു മഴ roadന്റെ അപ്പുറത്തായി ഒരു ഓട്ടോറിക്ഷ. " ഏയ്‌...ഓട്ടോ.."; കഴറി ; " പുതിയസ്റ്റാന്റിലേക്ക്‌.." ട്രൈവറുടെ ചെവി മാത്രം കാണാവുന്ന കണ്ണാടിയിൽ നോക്കി പറഞ്ഞു. "അവിടേ ബ്ലോക്കാ..സാറിറങ്ങി നടന്നോ..അതാ നല്ലത്‌..അല്ലെങ്കിൽ theatre വഴി പോകാം,10 രൂപ അധികമാവും..ന്താ" വളരേ ലാഘവത്തോടെ അയാൾ പറഞ്ഞു. "ആ..എങ്ങിനേലും അവിടെയെത്തിക്ക്‌..". "ഓ..ശെരി..;സാറെവിടെയാ ജോലി ചെയ്യുന്നേ...". ആകെ വൈകി ഒരു മൂടും ഇല്ലാത്ത സമയത്താ അവന്റെയൊരു ചോദ്യം..ഞാൻ ഒന്നും പ്രതികരിച്ചില്ല, അയാൾ പിന്നീടൊന്നും ചോദിച്ചതുമില്ല. " ഇവിടെ മതിയോ?". "ആ മതി". "മൊത്തം 25 രൂപ".ഭാഗ്യം മഴ തത്ക്കാലം ഒന്നു തോർന്നിരിക്കുന്നു. ശ്ശൊടാ shoe വാങ്ങിയില്ലല്ലോ..പൊട്ടിപ്പൊളിഞ്ഞ ചെരുപ്പ്‌ നോക്കിക്കൊണ്ട്‌ നിനക്കു പോവാൻ സമയമായി എന്ന ശോകഭാവത്തോടെ ഒരു ദീർഘ നെടുവീർപ്പിട്ടുകൊണ്ട്‌ അടുത്ത്‌ കണ്ട ഒരു footwear shop-ലേക്ക്‌ പാഞ്ഞു കയറി. "സാർ എന്തു വേണം"."ഒരു shoe കിട്ടിയാ കൊള്ളാം"."cleopaatra എടുക്കട്ടോ..2000 ലാസ്റ്റ്‌ പ്രൈസ്‌". "എനിക്കു കുറച്ചു കൂടി താന്നത്‌ മതി"."എന്നാ 1500ന്റെ evaco ആയാലോ?". "ശ്ശൊ..ഒരു 500ൽ തഴേയുള്ളത്‌ മതി". കടക്കാരൻ പിറുപിറുത്തു കൊണ്ട്‌ " ഇതു മതിയോ?."ഓ മതി..size ഒക്കെ പാകമാണല്ലോ ലേ.." " അതൊക്കെ നല്ല സ്യൂട്ടാ.. നിങ്ങൾ കണ്ടതല്ലേ? ലാസ്റ്റ്‌ 400 രൂപ". അതു ശരി, ഇതു വരേ 'സാർ', ഇപ്പൊ 'നിങ്ങൾ'..sirനു വെറും 1100 രൂപയുടെ വിലയേ ഉള്ളുവല്ലേ. പഴയ ചെരുപ്പ്‌ അവിടെ ഇട്ടിട്ട്‌ പുതിയ shoe-ഉം ഇട്ട്‌ പുറത്തിറങ്ങിയപ്പോൾ..പഴയ ചെരുപ്പ്‌ ഒരു കവറിൽ ഇട്ടു തന്നിട്ട്‌ കടക്കാരൻ പറഞ്ഞു, "ഇതെടുക്കുന്നില്ലേ..?". ശല്ല്യം! അവിടെ ഇട്ടിട്ടു പോകാമെന്നു വെച്ചാൽ..ഇതെന്നേയും കൊണ്ടേ പോവൂ.."ഹാ..ഞാനതങ്ങ്‌ മറന്നു..ചെരുപ്പിങ്ങു താ"

"ഹേയ്‌..ഹേയ്‌..ഹേയ്‌..താമരശ്ശേരിക്കല്ലേ..ഒരാളുണ്ട്‌..." ഹൊ ഭാഗ്യം..seat കിട്ടി. കിളി ഡബിളടിച്ചു. ലിമിറ്റ്ഡാ.. ഒന്നു മയങ്ങിയാൽ ഒരു സ്വപ്നം കണ്ടു തുടങ്ങുമ്പോഴേക്കും സ്ഥലമെത്താം. അടുത്ത stopൽ വണ്ടി നിറുത്തി. "അണ്ണാ..താമരസേറിക്ക്‌ ആളുണ്ട്‌..സീറ്റ്‌ കെടയ്ക്കുമാ..?". ദേ വരുന്നു.. വെള്ളം കണ്ടിട്ട്‌ ഒരാഴ്ച്ചയോളമെങ്കിലുമായ ഒരു അണ്ണൻ. ഞാൻ പേടിച്ച പോലെത്തന്നെ അയാൾ എന്റെ അടുത്ത്‌ വന്നിരുന്നു. ഒരു fraud ലുക്ക്‌. ആ..എന്തായാലും ഉറക്കം പോയി. ഒരു book കയ്യിലെ കവറിൽ നിന്ന് വലിച്ചെടുത്ത്‌ അത്‌ വായിക്കുന്ന പോലെ ഞാൻ മറ്റെന്തോ ചിന്തയിലാണ്ടു. "tickets..tickets.." ദാ വരുന്നൂ uniform ധരിച്ച പിച്ചക്കാരൻ. അവന്റെ വായിൽ നിന്ന് എന്തെങ്കിലും കേൽക്കും ഉറപ്പാ.ചില്ലറയില്ലല്ലോ. 300 രൂപയുണ്ട്‌, മൂന്ന് 100 രൂപാ നോട്ട്‌. " ആ.. എവിടേയ്ക്കാ?". " ഒരു താമരശ്ശേരി" 100 രൂപാ തപ്പിക്കൊണ്ട്‌ shirtന്റെ pocketൽ കയ്യിട്ടു;ഇല്ല; pantsന്റെ pocketലും ഇല്ല. ഒന്നു ഞെട്ടി. കടയിൽ നിന്നും ബാക്കി വാങ്ങിച്ചതാണല്ലോ. കീറിയ നോട്ട്‌ മാറ്റി വാങ്ങിച്ചതുമാണല്ലോ. പിന്നെ ഇതെവിടെപ്പോയി. എന്റെ പരുങ്ങലു കണ്ടിട്ട്‌ conductor "എന്താടോ...ചില്ലറയില്ലേ..?". ഇടറിയ ശബ്ദത്തോടെ മുഖത്തറിയാതെ വിരുന്നു വന്ന ചമ്മലോടെ "എന്റെ കയ്യിൽ 300 രൂപ ഉണ്ടായിരുന്നതാ.." എന്നിട്ട്‌ സ്വന്തം പറഞ്ഞു 'ഇനി ആരെങ്കിലും പോക്കറ്റടിച്ചതാവുമോ?'. ഞാൻ എന്തു ചെയ്യണമെന്നറിയാതേ വിയർത്തുകൊണ്ടിരുനു. അപ്പോൾ conductor "ഈ വേലയൊക്കെ മനസ്സിലിരിക്കട്ടേ..ഇതൊക്കേ ഞങ്ങളറ്റ്‌ഹ്ത്രയോ കണ്ടിട്ടുണ്ട്‌. പണമില്ലെങ്കിൽ ഇവിടെ ഇറങ്ങിക്കോ". എന്നാൽ അപ്പോഴും എന്റെ കണ്ണൂം മനസ്സും conductor പറയുനിടത്തേക്കല്ലായിരുന്നു...'എന്നാലും ആ 300 രൂപ എവിടെ പോയി'. വെറുതേ സഹയാത്രികരേ ഒന്നു നോക്കുന്നതിനിടയിൽ ആ അണ്ണൻ ഒരു 100 രൂപ കയ്യിലിട്ട്‌ കളിക്കുന്നത്‌ കണ്ടു, ticket എടുക്കാൻ തയ്യാറായിരിക്കൂന്ന മട്ടിൽ. എനിക്ക്‌ ദേഷ്യവും സങ്കടവും വന്നത്‌ ഒരുമിച്ചായിരുന്നു. എന്തു ചെയ്യാൻ പണം purseൽ ആയിരുന്നെങ്കിൽ purse എന്റേതാണെന്നെങ്കിലും പറയാമായിരുന്നു. എല്ലാ 100 രൂപ നോട്ടിലും കയറിയിരിക്കുന്നത്‌ ഗാന്ധിജിയല്ലേ, ആ 100 രൂപ എന്റേതാണെന്ന് ഞാനെങ്ങിനെ സമർത്ഥിക്കും. മാത്രമല്ല ഈ അവസ്തയിൽ എന്നേക്കാൾ കൂടുതൽ മാന്യൻ ആ അണ്ണനാണു. Conductor കള്ളനാക്കിയത്‌ അവനെയല്ലല്ലോ എന്നെയല്ലേ. തെണ്ടി..100 രൂപ ഇപ്പൊഴും കയ്യിലിട്ട്‌ കളിയ്ക്കാ, ബാക്കി 200 അവന്റെ pocketൽ തന്നെ കാണും. ആ പണം ഇപ്പൊ കൈവശമുള്ളവൻ ഒരു കാലത്തും ഗുണം പിടിക്കില്ല എന്നൊക്കെ ശപിച്ച്‌ കൊണ്ടും സ്വയം പഴിച്ച്‌ കൊണ്ടും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത conductor-ടെ മുഖത്ത്‌ ദയനീയമായി നോക്കിക്കൊണ്ടിരുന്നു.

ക്ലീനർ സിങ്കിൾ ബെല്ല് അടിച്ചു, സ്റ്റോപ്‌ ഇല്ലാത്ത ഒരു സ്റ്റോപ്പിൽ ഇറങ്ങി. ആ അണ്ണൻ അവന്റെ pocketൽ നിന്നും അഞ്ചു 100 രൂപ നോട്ട്‌ എടുത്ത്‌ എണ്ണുന്നുണ്ടായിരുന്നു. ഇവനു ഇതു തന്നെ പണിയെന്ന് മനസ്സിലാക്കി നിശബ്ദമായി തെറി വിളിച്ചു. "മനുഷ്യനേ മെനക്കെടുത്താനായിട്ട്‌ രാവിലെ തന്നെ ഓരോന്ന് ഇറങ്ങിക്കോളും.കയറിയപ്പോയേ എനിക്ക്‌ സംശയം തോന്നിയതാ...coat-ഉം suite-ഉം ഒക്കെയിട്ട്‌ മാന്യനായിരിക്കുന്നു..ആളെ പറ്റിക്കാതെ തനിക്കൊക്കേ ജോലി ചെയ്തു ജീവിച്ചൂടേ". long ticket ആണെന്ന് മനസ്സിലാക്കി സീറ്റ്‌ ഒപ്പിച്ചു തന്ന അതേ കിളി ഒറ്റ ശ്വാസത്തിൽ പറഞ്ഞു. Busൽ നിന്നിറങ്ങിയപ്പോൾ ഭൂമിക്ക്‌ വലിപ്പം കൂടിയതായി തോന്നി, ഒന്നുമില്ലാത്തവന്ന് അങ്ങിനെയൊക്കെ തോന്നുമായിരിക്കും. അതു മാത്രമല്ല. എങ്ങോട്ടാണു പോവേണ്ടതു.. എവിടെ നിന്നാണു വന്നതു എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ഏകദേശം ധാരണ വെച്ച്‌ മുന്നോട്ട്‌ നടന്നു. സ്ഥലം അപരിചിതം, ആൾകാർ അതിലുമേറേ അപരിചിതർ. സ്ഥിരം യാത്ര ചെയ്യാറുള്ള വഴിയാണു എന്നിട്ടും ഒന്നും മനസ്സിലാവുന്നില്ല. ആരോടെങ്കിലും പണം ചോദിച്ചാലോ? ഏയ്‌..വേണ്ട..പിന്നെന്തു ചെയ്യും. വീടെത്താൻ ഇനി 32 രൂപ മതി. നേരത്തെ 'sir'നു 1000 രൂപയാണെങ്കിൽ ഇപ്പൊഴത്തെ 32നു ലക്ഷങ്ങളുടെ വില തോന്നി. നടന്നു വലഞ്ഞു. വല്ലാത്ത ക്ഷീണവും ദാഹവും. 'ഹോ..ട്ടൽ സേഞ്ച്‌ വറി...ആ hotel century'. ദൂരേ കാണുന്ന board കഷ്ടിച്ചു വായിച്ചെടുത്തു. അവിടെ നിന്നും പണം ചോദിക്കാം, വിഷമങ്ങളൊക്കെ പറഞ്ഞാൽ തരും, തരാതിരിക്കില്ല ഉറപ്പാ. മെല്ലെ ഹോട്ടലിനു മുന്നിലെത്തി. Cashier ആയി ഇരിക്കുന്നത്‌ ഒരു തടിമാടൻ. ഒരു കീറിയ ബനിയനുമിട്ട്‌.. ഇവിടെയൊക്കെ ഇറച്ചി വെട്ടുന്നവൻ തന്നെയാണോ cashier-ഉം. അങ്ങോട്ട്‌ കയറിച്ചെന്നതും chair-ന്മേൽ കഴറ്റി വെച്ച കാൽ ഇറക്കി വച്ചിട്ട്‌ അയാൾ ചോദിച്ചു"..ന്ത്‌ വേണം...?". അടുത്ത്‌ ചെന്നു ഞാൻ പറഞ്ഞു " അതായത്‌..ഞാൻ..എനിക്ക്‌...എന്റെ കയ്യിൽ 300 രൂപയുണ്ടായിരുന്നു". " അതിനു ഞാൻ എന്തു വേണം?",ജിജ്ഞാസ കലർന്ന പരിഹാസ സ്വരത്തിൽ. "Busൽ നിന്നും ആരോ pocket അടിച്ചു. ticket എടുക്കാൻ കാഷ്‌ ഇല്ലാതതിനാൽ അവരെന്നേ ഇറക്കി വിട്ടു. ദയവു ചെയ്ത്‌ ഒരു 32 രൂപ എനിക്കു തരണം നാട്ടിലെത്താൻ അതു മതി. നാളെത്തന്നെ കൊണ്ടു തരാം..വേണമെങ്കിൽ ഈ watch ഇവിടേ വച്ചോളൂ". ഒരു സ്കൂൾ കുട്ടി homework ചെയ്യാത്തതിനു വിശദീകരണം നൽകിയ പോലെ ഞാൻ ഉത്തരം നൽകി. അതും ഒറ്റ ശ്വാസത്തിൽ, ഒപ്പം " കുറച്ച്‌ വെള്ളം തരുവോ?" എന്ന് കൂടി ആവശ്യപ്പെട്ടു. കടക്കാരന്റെ നല്ല മനസ്സ്‌, അല്ലാതെന്തു പറയാൻ. വലിപ്പമുള്ള ശരീരത്തിലേ വലിപ്പമുള്ള മനസ്സുണ്ടാവുകയുള്ളൂ എന്നു തോന്നി. "ദാ ഇതു പിടിച്ചോ, 50 രൂപയുണ്ട്‌, watch ഒന്നും വേണ്ട നാളെ കാശ്‌ തന്നാ മതി.ഇത്തരം അവസ്ഥകൾ ഇനിയും വരാം" എന്നും പറഞ്ഞു 50 രൂപ നീട്ടി.എന്റെ ഗതി ഓർത്ത്‌ ഞാൻ ഒരുപാട്‌ വിഷമിച്ചു, സന്തോഷത്തിൽ കുതിർന്ന സങ്കടം എന്നൊക്കെ വേണമെങ്കിൽ പറയാം. കപ്പയും മത്തിക്കറിയും ആവോളം കയറ്റി ണല്ലോരു ഏമ്പക്കവുമിട്ട്‌ ഒരു 100 രൂപ നോട്ട്‌ നീട്ടി ആ ഹോട്ടെലിൽ നിന്ന് പുറത്തേക്ക്‌ വന്ന മറ്റൊരണ്ണനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു. ' നിന്നെ പോലെ ഒരുത്തനാടാ എന്നേ ഈ ഗതിയിലാക്കിയത്‌'. മുമ്പുണ്ടായിരുന്ന മൂന്ന് 100 രൂപ നോട്ടിനേക്കാൾ വില ഏതായാലും ഈ 50 രൂപക്കുണ്ടെന്ന് മനസ്സിലായി. നോട്ടിന്മേൽ അച്ചടിച്ച അക്കമല്ല മറിച്ച്‌ ആ കടലാസ്‌ കഷ്ണത്തിന്റെ ആവശ്യകതക്കാണു വിലയെന്നു അപ്പോൾ മനസ്സിലായി. Busൽ കഴറുമ്പോൾ 3 തവണ എന്നെ നോക്കി ചിരിച്ച ആ ഗാന്ധി ഇപ്പോൾ ഒരു തവണ മാത്രമേ ചിരിച്ചുളൂ, എങ്കിലും അതൊരു ഒന്നൊന്നര ചിരിയായിരുന്നു.

ടനേ അടുത്ത stopൽ നിന്നും ഒരു bus പിടിച്ചു. 'ആ' 50 രൂപ pocketൽ ഇടാതെ മറ്റു യാത്രക്കാരേയെല്ലാം സംശയത്തിന്റെ ജാഗ്രതയോടെ വീക്ഷിച്ച്‌ രണ്ടു കയ്യിലുമായി പിടിച്ച്‌ കൊണ്ടിരുന്നു. Conductor ticket ആവശ്യപ്പെടുന്നതിനു മുൻപു തന്നെ, " ചേട്ടാ..ഒരു താമരശ്ശേരി!!". എന്റെ സൂക്ഷ്മതക്ക്‌ ഒട്ടും കുറവു വരുത്താതെ അയാൾ അതു എന്തൊ ദിവ്യ വസ്തു പോലെ വാങ്ങി വെച്ചു. അതിലൊരു പരിഹാസമില്ലേ..എന്നു ഞാൻ വെറുതേ സംശയിച്ചു. seatൽ ഇരുന്ന ശേഷം ഞാൻ കുറച്ച്‌ തീരുമാനങ്ങളെടുത്തു. എപ്പോഴും ഞനെന്റെ bagൽ extra 500 രൂപ കരുതും. എല്ലാ നേരവും പണം കയ്യിലുണ്ടോ എന്ന് ഉറപ്പു വരുത്തും. Pocket അടിക്കാരേ സദാ സമയവും നിരീക്ഷിക്കും എന്നൊക്കെ. ഒടുവിൽ ഒരു വിധം വീടു പിടിച്ചു.അപ്പോഴേക്കും ഇരുട്ടിയിരുന്നു.


മയം 08:30PM , ഏതായാലും മറക്കാതെ ഒരു 500 രൂപ എടുത്ത്‌ bagന്റെ തുറക്കാറില്ലാത്ത pouchൽ വച്ചേക്കാം. ഒരു 500 രൂപാ ഒറ്റ നോട്ടെടുത്ത്‌ bagന്റെ zip തുറന്നു..ഞാൻ ഞെട്ടി..മനസ്സ്‌ ഒരേ സമയം പല വികാരങ്ങൾ ക്കും വേദിയായതിനാലാവണം ഞാൻ station കിട്ടാതെ കുറച്ച്‌ നേരം നിന്നു പോയി..അപ്പോഴും എവിടെയോ കണ്ട്‌ മറന്ന 3 ഗാന്ധിജിമാർ ആ bagനകത്തു നിന്ന് എന്നേ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

Saturday, June 17, 2006

അക്ഷരം..ഒരു ഔഷധം


നിങ്ങൾ വിഷമിച്ചിരിക്കുകയാണോ? അല്ലെങ്കിൽ നിരാശയിലാണോ? എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങൾ ഒരു വിഷാദ രോഗിയാണോ? നിങ്ങളുടെ മനസ്സിലെ വ്രണങ്ങൾ പൊറുക്കാൻ എന്ത്‌ ചെയ്യണം?
തിനുള്ള മരുന്നാണ്‌ അക്ഷരം..നിങ്ങൾ എഴുതൂ. മനസ്സിൽ തോന്നുന്നതെല്ലാം ഒരു തുണ്ടു കടലാസിലോ ബ്ലോഗിലോ പകർത്തൂ.. അതിന്‌ അക്ഷരം അറിഞ്ഞാൽ മാത്രം മതി. എഴുത്ത്‌ സാഹിതീയമായിരിക്കണമെന്നില്ല. അക്ഷരങ്ങൾ ഔഷധങ്ങളാണ്‌....

Friday, March 3, 2006

മരണം...ഒരു പുനർജന്മം



...കണ്ണുകൾ കാതുകൾ കൊട്ടിയടയ്ക്കുന്നോ-
രന്തനാം മൃത്യോ? അഹങ്കരിക്കായ്ക നീ
ധിക്കരിച്ചീടുന്നു നിന്നെയീ കേവലമർത്ത്യൻ,
അനശ്വര സ്നേഹ സ്മൃതികളാൽ...
...ഈ കല്ലറയിൽ വെച്ച്‌ ഞാൻ പോവട്ടേ,
ഈ ട്യൂലിപ്‌ പുഷ്പം, ഇതെന്റെ ഹൃദയം...

- O.N.V. KURUPP

Saturday, November 12, 2005

കിനാക്കളുടെ 'inception'


നിച്ചാണെങ്കിലും ഏകാന്ത രാത്രികൾ; മൗനത്തിൻ തടവറയിൽ കഴിയുമ്പോൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും തന്നാൽ തിരിച്ചു തരാൻ കഴിയാത്ത, ദുഃഖത്തിന്റെ താഴ്‌വരയിലാണ്ടു കിടക്കുന്ന ഹൃദയവും കൊണ്ട്‌ അലയടിക്കുമ്പോൾ അങ്ങകലേ നിന്ന് ഒഴുകി വരുന്ന കൊച്ചരുവിയുടെ ഓളങ്ങളാൽ താലോലിച്ച സ്നെഹലാളനം ഞാനറിയുന്നു. ഞാൻ ഏതു തിരഞ്ഞെടുക്കണം എന്തു ചെയ്യണം എന്നൊക്കെ ഞാനെന്റെ മനസ്സിനോട്‌ ചോദിച്ചു കൊണ്ടേയിരുന്നു. നിലാപക്ഷികൾ വിളിച്ചൂതിയ മധുരസ്വപ്നസാഗരത്തിൽ നിന്ന് ഉഴറുമ്പോൾ ഞാൻ ശങ്കിച്ചു, ഉഷസ്സിന്റെ തേജസ്സിനു എന്നോടുള്ള കാമ്യം ഞാൻ സ്വീകരിച്ചാൽ രാക്കുഴിലുകളാകുന്ന ഉച്ഛ്വാസം എനിക്ക്‌ നഷ്ടപ്പെടുമോ?
സ്വപ്ന സാഫല്യം പ്രകടമായി, സുഖലോലുപങ്ങളായ അനേകം കിനാവുകൾ ഈ രാവിൽ പ്രത്യക്ഷം. കാലം കാറ്റിനു കാവൽ നിൽകുന്നു, മാനം മനസ്സിനു മോഹം നൽകുന്നു, കിനാവുകൾ മനസ്സിനു കഴ്ച്ച നൽകുന്നു, പൊൻ കിണ്ണം തൂകി നിൽകുന്ന പൊൻപുലരി പുളകങ്ങൾ ചാർത്തുന്നു...അജ്ഞാതമായ ഏതൊ കാവ്യതിലേതു പോലേ...കിന്നരിക്കാനോ പായാരം പറയാനോ ഉള്ള മാനസികാവസ്ഥയിലല്ലായിരുന്നിട്ടും ഞാൻ മനസ്സിലാക്കുന്നു..ഇരുട്ടിന്റെ ആ തീവ്രതയിൽ ഞാൻ മയങ്ങുകയാണു. എന്റെ മനസ്സ്‌ എങ്കിലും ഉലാതുകയായിരുന്നു..അതിന്റെ നിയന്ത്രണം എന്നോ എന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടിരുന്നു..അത്‌ എന്നെന്നേക്കുമായി എന്റേതല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. അനുഭവത്താൽ തെളിയുന്നതും ജീവിതത്താൽ മറച്ചു വെയ്ക്കാൻ കഴിയാത്തതുമായ പല സത്യങ്ങളുമായിരുന്നു അപ്പോൾ അതിനെനിയന്ത്രിച്ചു കൊണ്ടിരുന്നത്‌.

Tuesday, August 9, 2005

അയാൾ @ ഉതഗമണ്ഡലം...


ട്ടി bus stand പരിസരം തിരക്കേറിക്കൊണ്ടിരുന്നു. വാഹനങ്ങളുടെ ഇരുമ്പലും ഹോണടികളും കൊണ്ടു മുഖരിതമായിരിക്ക്ണൂ എന്നു പറയാം. ഒരു tourist bus sudden break ന്റെ അകമ്പടിയോടെ ചീറിപ്പാഞ്ഞു കൊണ്ട്‌ അവിടെ നിറുത്തി. അസഹനീയമായ പൊടിപടലങ്ങളുടെ പശ്ചാതലത്തിൽ ഒരു യുവാവ്‌ ഒരു കൈ ബേഗ്‌ പുറത്തിട്ടുകൊണ്ട്‌ ഇറങ്ങി വന്നു. യാത്രാലക്ഷ്യം.. അറിയില്ല, വിനോദം...ജോലി..എന്തുമാവാം. ഒറ്റനോട്ടത്തിൽ വളരേ pleasant ആയ ഒരു appearance.

Casual dress-ഉം shoe-വും അദ്ദേഹത്തിന്റെ ഗൗരവത്തേയും വ്യക്തിത്വത്തേയും കാഴ്ച്ചക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ടിരുന്നു. Luggage കണ്ടാൽ അദ്ദേഹം ഒരു വിനോദ സഞ്ചാരിയാണെന്ന്‌ തോന്നിപ്പിക്കും. അപ്പോഴും അദ്ദേഹത്തിന്റെ mobile phone കരഞ്ഞു കൊണ്ടിരുന്നു. അടുത്ത്‌ release ചെയ്യാനിരിക്കുന്ന ഏതോ സിനിമയിലേ സംഗീതം. ഒട്ടും ഗമ കൈവിടാതെ 'hello'-യും താണ സ്വരത്തിൽ ബാക്കി കാര്യങ്ങളും പെട്ടെന്നു പറഞ്ഞു അതു pocket-ലിട്ടു. Sun glass -ന്റെ കറുത്ത നിഴൽ തട്ടിയതിനാലാവണം ശാന്തമെന്നു തോന്നിക്കുന്ന ആ കണ്ണുകൾ എന്തോ തിരയുന്നത്‌ കാണാം. ഒരുപാടു കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ ശ്രമിച്ച ആ കണ്ണുകൾ പെട്ടെന്നൊരു നിമിഷം ചിമ്മി..തിരച്ചിൽ തുടർന്നു. തെല്ലൊരു നിമിഷം അവിടെ നോക്കി നിന്ന ശേഷം വെറുതേ എന്തോ ആലോചിച്ച്‌ കൊണ്ട്‌ അയാൾ തന്റെ luggage സ്വന്തം ശരീരത്തിലേക്ക്‌ load ചെയ്തു. രണ്ടടി നടന്ന ശേഷം bag നിലത്ത്‌ വെച്ച്‌, എന്തെങ്കിലും വേണോ എന്ന രീതിയിൽ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന pan shop-ൽ നിന്ന് ഒരു cigerette വാങ്ങി ചുണ്ടിൽ വെച്ച്‌ ഒരു 180 degree-യിൽ തല തിരിച്ചുകൊണ്ട്‌ ചുറ്റുമൊന്നു നോക്കി. അലസമായി ഇരിക്കുന്ന കൈകൾ കൊണ്ട്‌ തീ കൊളുത്തി. തണുപ്പ്‌ ശരിക്കും തലക്ക്‌ പിടിച്ചിരിക്കുന്നു, cigerette ഒന്നും അങ്ങ്ട്‌ പിടിക്കുനില്ല. വളരേ പ്രയാസപ്പെട്ട്‌ ഒരു puff എടുത്ത ശേഷം നിലത്തിട്ട്‌ നിഷ്ക്കരുണം അത്‌ ചവിട്ടിയരച്ചു. കടയിൽ നിന്നു ബാക്കി വാങ്ങാൻ മറന്നതോ മടിച്ചതോ എന്നറിയില്ല മറ്റെന്തോ ഓർത്തുകൊണ്ട്‌ അയാൾ ഒരിടവഴിയിലൂടെ നടന്നകന്നു.

ട്ടിപ്പട്ടണം അതിന്റെ പതിവ്‌ ജോലികളിൽ മുഴുകിയിരിക്കുകയാണു. ചുമട്ടു തൊഴിലാളികൾ റാളി വലിച്ചുകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, taxi കാറുകൾ ത്വരിതപ്പെട്ട്‌ ചീറിപ്പായുകയാണു. എല്ലാം സജീവം. അയാൾ എങ്ങോ മാഞ്ഞു..അയാൾ ആരെന്നറിയില്ല..എവിടെ നിന്നെന്നറിയില്ല..എങ്ങോട്ടെന്നറിയില്ല..എന്തിനെന്നറിയില്ല....

Tuesday, February 3, 2004

ഒരു വേനൽ രാത്രിമഴ..


ഴയുടെ നനുത്ത ആർ ദ്ര തയിൽ ആ സായാഹ്നം പതിവിലും ഭംഗിയുള്ളതായിരുന്നു. മഴ തോർന്ന ഈറൻ നടവഴികളിലൂടെ സൂര്യ കിരണങ്ങൾ എത്തി നോക്കിക്കൊണ്ടിരുന്നു. മഴത്തുള്ളികളിൽ മഴവില്ല് ചാലിച്ച്‌, ദലങ്ങളിൽ മന്ദ മാരുതൻ തഴുകി, അനുഭൂതിയുടെ ഏതോ യാമങ്ങളിലേക്ക്‌ മനസ്സിനെ തള്ളി വിടുന്നുണ്ടായിരുന്നു. പുതുമണ്ണിന്റെ പ്രണയസുഗന്ധം വിരഹം കലർന്നതിനാലാവണം മനസ്സിലെ വ്രണത്തെ വല്ലാതെ എരിയിക്കുന്നുണ്ടായിരുന്നു. അനശ്വരപ്രണയത്തിന്റെ ബാക്കിപത്രമെന്നൊക്കെ കവിഭാവനയിൽ വരാരുള്ളതു പോലെ, എന്തോ ഒന്നു ശരിക്കും എന്നെ വേട്ടയാടുന്നുണ്ടായിരിക്കണം മനസ്സിനെ ഒരിടത്ത്‌ കേന്ദ്രീകരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. മങ്ങലേറ്റ എന്തൊക്കെയോ ചിത്രങ്ങളും മുഖങ്ങളും മാത്രം. വഴിയോരങ്ങളിലും, സൂര്യകിരണങ്ങളിലും, മഞ്ഞുതുള്ളികളിലും, എല്ലാം അവ തന്നെ പ്രത്യക്ഷപ്പെടുന്നു. പെയ്തു തോർന്ന മഴയെ വിട്ടുപിരിഞ്ഞ സങ്കടം തീർക്കനെന്ന പോലെ അധികമകലെയല്ലാതെ ഒരു "തവള" കരയുന്നുണ്ടായിരുന്നു. തണുപ്പിനെ വെല്ലാണെന്ന പോലെ ദൂരെയേതോ പട്ടി ഓരിയിടുന്നതും കേൾക്കാമായിരുന്നു.ആ മഴയിൽ പലതും പിറക്കുന്നു, പല പഴയ ഓർമകളും ഉയിർത്തെഴുനേൽക്കുന്ന പോലെ.

Thursday, January 22, 2004

നിശബ്ദ താഴ്‌വരയിൽ...


ന്നു വീട്ടിൽ തിരിച്ചെത്തിയത്‌ വളരെ വൈകിയായിരുന്നു. ദീപസ്തംഭങ്ങളുടെ മിന്നാമിനുങ്ങ്‌ വെട്ടത്തിൽ വീടു തേടി നടന്നപ്പോൾ അക്കാര്യം ഓർത്തിരുന്നില്ല. ഒരുപാട്‌ യാത്ര ചെയ്ത ക്ഷീണവും, നൂറു കൂട്ടം നീറുന്ന പ്രശ്നങ്ങളും, കടിച്ചു കീറുന്ന ചുറ്റുപാടുകളും, ഇടുങ്ങിയ അന്തരീക്ഷവും, വിശാലത വിലക്കിയിരിക്കുന്നതായ തെരുവുകളും സത്യത്തിൽ വട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. ദൂരെ നീലാകാശത്തിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന അനേകം നക്ഷത്രങ്ങൾ, അവയേപ്പോലെ പ്രകാശക്കൂട്ടങ്ങൾ കാണാം. ആ താഴ്‌വാരം എനിക്കു പണ്ടെങ്ങാണ്ടോ അനുഭവിച്ചിട്ടെന്ന പോലുള്ള ഒരു പുതിയ അനുഭൂതി തരുന്നുണ്ടായിരുന്നിരിക്കണം.

ല്ലെങ്കിൽ അത്തരമൊരു ചുറ്റുപാടിനെ ഞാനോ എന്റെ മനസ്സോ ഇഷ്ടപ്പെട്ടിരുന്നിരിക്കണം. മഞ്ഞിൽ കുതിർന്ന താഴ്‌വാരത്തിൽ ഇളം കാറ്റ്‌ തെന്നി നീങ്ങിക്കൊണ്ടിരുന്നു. ദൂരെ മേഘങ്ങൾ പോൽ സമുദ്രം ആകാശത്തെ തൊട്ടു നിൽകുന്നു. അവിടെ പരന്ന ചുവപ്പു വെറുതേയെങ്കിലും മനസ്സിനെ മരവിപ്പിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ആ തീരത്തെ തേടിക്കൊണ്ടിരുന്നു.കിഴക്കേ ചക്രവാളത്തിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു..അറിയാതെ എന്റെ മനസ്സ്‌ എങ്ങോ പോയിക്കൊണ്ടിരുന്നു. സ്വപ്നലോകത്ത്‌ സഞ്ചരിച്ചു കൊണ്ടിരുന്ന ഞാൻ ഒരുപാടു കാഴ്ച്ചകൾ കണ്ടുകൊണ്ടിരുന്നു. അവിടം മരങ്ങളുണ്ട്‌ എന്നാൽ കാടുകളല്ല, മഞ്ഞിനെ വെല്ലുന്ന എന്തോ ഒന്നു ആ മരങ്ങൾക്കിടയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ നിലാ വെളിച്ചത്തിൽ എന്തോ തിരഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ കുറച്ചകലെ എന്നേ വരവേൽക്കാൻ ഭീകരമായ അന്ധകാരം കാതിരിക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. വേളിച്ചമാണോ ഇരുട്ടാണോ സുഖപ്പ്രദം എന്ന വിവേചനതിൽ സഹായിക്കാൻ ഒരു കവിയും കാവ്യവും അപ്പോൾ അവിടേ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവ രണ്ടും എന്നെ നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു എന്നു ഞാൻ മനസ്സിലാക്കി. ഒരു നിമിഷം, ഞാനൊരു ഞെട്ടലോടെയാണ്‌ ഉണർന്നത്‌. ഒരു ദിവാസ്വപ്നത്തിൽ നിന്നോ ഉറക്കിൽ നിന്നോ ആയിരുന്നില്ല അത്‌..സത്യമാവരുതേ എന്ന് മനസ്സിൽ എത്ര ആശിച്ചിട്ടും യാഥാർത്ഥ്യം എന്നും എന്നെ വേദനിപ്പിച്ചതേയുള്ളു എന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴും ഞാൻ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഒരു വിറയലോടെ ഞാൻ തിരിച്ചു വന്നു. ഞാനാ താഴ്‌വരയിലേയ്ക്ക്‌ ഒന്നു കൂടി നോക്കി; തട്ടും തടവും പ്രശ്നമാക്കതേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഒഴുകിക്കൊണ്ടിരുന്ന ആ അരുവി എന്നെ പല പുതിയ തയ്യാറെടുപ്പുകൾക്കും പ്രേരിപ്പിച്ചു കൊണ്ടിരുന്നു...

Saturday, January 17, 2004

ആ കടലോരത്ത്‌....


രഞ്ഞു കരഞ്ഞു കണ്ണീർ ചാലുകൾ കറ പിടിച്ചു തുടങ്ങി. ഏകാന്തനായി എരിയും മനസ്സോടെ എവിടേക്കെന്നിലാതെ എന്തിനെന്നില്ലാതെ വിജനമായ ആ കടൽ തീരത്തു കൂടെ ഞാൻ നടന്നു. അനേകായിരം സ്വപ്നങ്ങൾ ഒഴുക്കിക്കളഞ്ഞ ആ കടലിനെ നോക്കി അൽപനേരം ഞാൻ അവിടെയിരുന്നു. എനിക്കപ്പോഴും നേരിയ വിശപ്പുണ്ടായിരുന്നു. കടലോരത്തെ കാഴ്ച്ചകൾ എനിക്കു പുതിയ അനുഭൂതി നൽകുമെന്നു ഞാൻ വെറുതേ മോഹിച്ചു. പക്ഷേ അവയ്ക്കു പറയാനുള്ളത്‌ കണ്ണീരിന്റെ കഥകളായിരുന്നു. കടലിലെ തിരകൾ പോലെ, അതിലേ നുരകൾ പോലെ എന്തൊക്കെയോ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു. നാടികൾ തുടിക്കുന്നു, ശരീരമാകേ ചുട്ടെരിയുന്ന പോലെ..ഏകാന്തമായ ആ വിജന തീരത്തൂടെ അലസമായ്‌ ഞാൻ കുറച്ചു ദൂരം കൂടി നടന്നു. ഓളങ്ങൾ താലോലിച്ച്‌ തിരമാലകൾ ഒന്നിനു പിറകേ ഒന്നായി മനസ്സിന്റെ താളം തെറ്റിച്ചു അലയടിച്ചു കൊണ്ടേയിരുന്നു. ആകാശത്ത്‌ പക്ഷികൾ പറക്കുന്നത്‌ ഞാൻ നോക്കി കൊണ്ടേയിരുന്നു...ദൂരെ നിന്നും ഇണയോടണയാൻ കൂട്‌ തേടിയലയുന്ന പറവകൾ. വിരഹമോ നഷ്ടങ്ങളോ ആയിരിക്കാം; മനസ്സിൽ അപ്പോഴും തീക്കനൽ കണക്കെ എരിയുന്നുണ്ടായിരുന്നു. ഓർമകൾ ഓരോന്നും തന്നെ കവി ഭാഷ്യം പോലെ ഓമനിക്കത്തക്കതല്ലായിരുന്നിരിക്കണം എങ്കിൽ പോലും അവ മനസ്സിന്റെ അടിച്ചെപ്പിൽ ഒളിച്ചു വെക്കാൻ കഴിഞ്ഞില്ല. ഞാനറിയാതേ..എന്നോടു പറയാതേ...ആ ഓർമകൾ തികട്ടി വന്നുകൊണ്ടേയിരുന്നു. ആർദ്രമായ്‌ ഒന്നു തലോടാനോ മനസ്സിനേ തെല്ലൊന്നു ആശ്വസിപ്പിക്കാനോ അവക്കു കഴിയുമായിരുന്നില്ല. കടലിന്റെ വേദനയിൽ ഞാൻ അറിയാതെ, എന്റെ വേദനയും നഷ്ടസ്വപ്നങ്ങൾക്കൊപ്പം ലയിച്ചു പോയി. തിരവീചികൾ എന്നിലേക്കടുക്കുന്നതായി എനിക്കു തോന്നി. ഈ കടലോരം എന്നെ എങ്ങെല്ലാമോ കൊണ്ടു പോയിക്കൊണ്ടിരുന്നു.

വീണ്ടും എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു. ദൂരെ ചക്രവാള സീമയിൽ സൂര്യശോണിമ വിരിഞ്ഞു കഴിഞ്ഞു. ആകാശ പറവകൾ ഒരു നിഴൽ പോലെ പാറി മറഞ്ഞു. തീരം തമസ്സിന്റെ ലാളനയിലേയ്ക്കാണ്ടു കൊണ്ടിരുന്നു. ഒരർത്ഥത്തിൽ നിലാ വെളിച്ചം എന്നിലേ ഏകാന്ത മനോഭാവത്തെ അലട്ടിക്കൊണ്ടിരുന്നു. ചീവീടുകൾ തീരത്തേ മുഖരിതമാക്കിക്കൊണ്ടിരുന്നു ഭയാനകരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടു തിരമാലകളും. ഹ്രസ്വമായ ഒരു ശാന്തക്കൊടുവിൽ മഴ പെയ്യാൻ തുടങ്ങി. പുതുപുളകങ്ങൾ ചൂടിച്ചു എന്നൊക്കെ പറയത്തക്ക വണ്ണം ആ രാത്രിമഴ എന്നെ വല്ലാതെ സ്വന്തനിപ്പിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ആ കടലോരം എനിക്കു ഞാൻ പ്രതീക്ഷിച്ചിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ പുത്തൻ അനുഭൂതികൾ തരുന്നുണ്ടായിരിക്കണം..മനസ്സു കുളിരുന്ന പോലേ തോന്നി. ഞാൻ അൽപനേരം എന്നെ തന്നെ ശ്രദ്ധിച്ചു...കാലുകൾ ഇടറുന്നു...കൈകൾ മാറോടണയ്ക്കാൻ മുതിരുന്നു...ദേഹമാസകലം ചുട്ടെരിയുന്നു..മനസ്സു തണുത്തു വിറയ്ക്കുന്നു..മനസ്സും ശരീരവും വെറിട്ടു പോകുമോ എന്നു പോലും ഭയക്കുന്ന അവസ്ഥയിൽ ഏകാന്തയിൽ നിന്നും ആരോ കൈ പിടിച്ചു കഴറ്റുന്ന പോലേ. അപ്പോഴൊക്കെയും ആ തിരമാലകൾ എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ എത്ര ആലോചിച്ചിട്ടും ഓർക്കാൻ പറ്റാത്ത, എന്തൊ ഒന്നു തെല്ലൊരു നിമിഷം ആലോചിച്ചു ഞാൻ അവിടെ നിന്നും മടങ്ങാൻ തുടങ്ങി. ആപ്പോഴും ഓർമകൾ മനസ്സിന്റെ ഓരോ തീരത്തും അലയടിച്ചു കൊണ്ടേയിരുന്നു...